പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരത്തില്‍ തിരുവാതിരനാള്‍ മാതൃദിനമായി ആഘോഷിച്ചു. വിദ്യാലയത്തിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ അമ്മമാരുടെ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. ധനുമാസത്തിലെ തിരുവാതിരനാള്‍ പരമേശ്വരന്റെ ജന്മദിനമാണ്. പാര്‍വ്വതീദേവി ഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി വ്രതം നോക്കുന്ന മഹത്തരമായ ഉത്സവമാണിത്. ശുദ്ധമായ പച്ചക്കറിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ചേര്‍ത്തുള്ള രുചിയേറിയ പുഴുക്ക് ഏവര്‍ക്കും ഇഷ്ട വിഭവമായി മാറി. അമ്മമാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി നടത്തിയ കസേരകളിയും വടംവലിയും ആഘോഷത്തിന് കൊഴുപ്പേകി.
പ്രധാന അദ്ധ്യാപിക കവിത ആര്.സി. അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളജ് ഫിലോസഫി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ടി. ഗീത മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാതൃസമിതി പ്രസിഡന്റ് ഡോ. ഭാനു അശോക് സ്വാഗതവും പ്രൊഫ. ജലജ അശോക് ആശംസയും സെക്രട്ടറി അഡ്വ. രശ്മി ശരത് നന്ദിയും രേഖപ്പെടുത്തി.
കിടങ്ങൂര്‍: കിടങ്ങൂര്‍ അരവിന്ദ വിദ്യാമന്ദിരത്തില്‍ തിരുവാതിര മാതൃദിനാഘോഷം നടന്നു. രാവിലെ തിരുവാതിരകളി, തുടര്‍ന്ന് മാതൃദിന സമ്മേളനം എന്നിവ നടന്നു. അഗ്രികള്‍ച്ചറല്‍ അസി. ഡയറക്ടര്‍ കെ. രാധ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ത്രീ ശാക്തീകരണ പരിശീലക അഡ്വ. സിന്ധു ഗോപാലകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശാന്തിഗോപാലകൃഷ്ണന്, വിജി മണിക്കുട്ടന്, ഉഷാകുമാരി, ബി. ഗോകുലന് നായര്‍, പി.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുവാതിരപുഴുക്ക് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: