കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കം. നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകിട്ട് നാലിന് ശ്രീ പാര്‍വ്വതീദേവിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും.
മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നതിനുശേഷം തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ മഹാദേവക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് പറനിറയ്ക്കല്‍ മറ്റ് ആചാരങ്ങള്‍ക്ക് ശേഷം താലം, പെരുമ്പറമേളം, നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും.
ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ടുമണിയോടെ ആചാരപരമായ രീതിയില്‍ നടതുറപ്പ് ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് മൂന്ന് ഊരാണ്മ പ്രതിനിധികളുടെയും സമുദായം തിരുമേനിയുടെയും ദേവിയുടെ തോഴിയായ പുഷ്പിണിയുടെയും അനുവാദത്തോടെ നട തുറക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 15ന് രാത്രി 8 മണി വരെയാണ് ഉത്സവം. ഭ
ക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ഉത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ എസിപി നിശാന്തിനി ഇന്നലെ ക്ഷേത്രത്തിലെത്തി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: