അരൂര്‍: ദേശീയപാതകളില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാനും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും മടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സമരം ചെയ്യുവാന്‍ ബിജെപി അരൂര്‍ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ കര്‍മ്മസമിതികള്‍ രൂപീകരിക്കുവാനും തീരുമാനിച്ചു.
ഇതിന്റെ ആദ്യപടിയായി തുറവൂരില്‍ ടാങ്കര്‍ലോറി വീണ് മരിച്ച പുരുഷന്റെ വീടിന് മുകളില്‍ നിന്ന് ലോറി എടുത്തുമാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കും. അപകടം നടന്ന് 20 ദിവസങ്ങള്‍ പിന്നിട്ടിട്ടും വാഹനം മാറ്റാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ദേശീയപാത ഉപരോധമുള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തും. ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി. ബാലാനന്ദ്, പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്, എസ്. ദിലീപ്കുമാര്, കെ.കെ. സജീവ്, പി. ബാബു, പി.ആര്. സുധി, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: