ചേര്‍ത്തല: യുവാവിന്റെ ചികിത്സയ്ക്കായി നാട് കൈകോര്‍ക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡ് കരിയില്‍ തങ്കച്ചന്റെ മകന് ജ്യോതിഷി (28)ന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് തുക സമാഹരിക്കുന്നത്. ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടക്കുക. ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ ജ്യോതിഷ് ഇപ്പോഴും ചികിത്സയിലാണ്. ഇടുപ്പെല്ല് പൊടിഞ്ഞ് പോകുന്ന അവസ്ഥയിലാണ് ഈ യുവാവ്. ഇതിന് പരിഹാരമായി ഇടുപ്പെല്ല് മാറ്റി വയ്ക്കുവാന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. നിര്‍ധന കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് നാട്ടുകാര്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജ്യോതിഷിനെ സഹായിക്കുവാന്‍ മുന്നോട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: