ആലപ്പുഴ: ആലപ്പുഴയും ഇനി വനമുള്ള ജില്ല. ഹരിപ്പാട് വീയപുരത്തു 15 ഏക്കര്‍ സ്ഥലം ഫോറസ്റ്റ് റിസര്‍വ് മേഖലയാക്കി പ്രഖ്യാപിച്ചു വനംവകുപ്പു വിജ്ഞാപനമിറക്കി. ഇതോടെ വനമില്ലാത്ത ഏക ജില്ലയെന്ന ആലപ്പുഴയുടെ പേര് മാറും. വീയപുരത്തെ സര്‍ക്കാര്‍ തടി ഡിപ്പോ പ്രവര്‍ത്തിക്കുന്ന ഭാഗമാണു ഫോറസ്റ്റ് റിസര്‍വ് മേഖലയായി പ്രഖ്യാപിച്ചത്. പ്രദേശത്തിന്റെ ഭൗമപരിസ്ഥിതി ജൈവസവിശേഷതകള്‍ കണക്കിലെടുത്താണു റിസര്‍വ് പ്രഖ്യാപനം. റാന്നി വനം ഡിവിഷനാണ് ഇതിന്റെ ചുമതല. ഫോറസ്റ്റ് റിസര്‍വ് ആയി പ്രഖ്യാപിച്ചിരുന്ന വനമേഖലയിലെ എല്ലാ നിയന്ത്രണങ്ങളും ഇവിടെയും ബാധകമാകും. പ്രദേശത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മരം മുറിക്കുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഫോറസ്റ്റ് ആക്ട് 61 അനുസരിച്ചു കുറ്റകരമാണെന്ന് അധികാരികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: