ഹരിപ്പാട്: വീട്ടുകാര്‍ പള്ളിയില്‍ കുര്‍ബാനക്ക് പോയ സമയത്ത് അടഞ്ഞു കിടന്ന വീട് കുത്തിതുറന്ന് എഴുപതിനായിരം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചേപ്പാട് കിഴക്ക് കുളങ്ങരേത്ത് സാംസണിന്റെ വീട്ടിലാണ് പുതുവത്സര ദിനത്തില്‍ സംഭവം നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല, നെക്ലസ്, മോതിരം, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. കരിലകുളങ്ങര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ഇന്നലെ പുലര്‍ച്ചേ പ്രദേശത്തെ ചിലവീടുകളിലും മോഷണ ശ്രമം നടന്നു. ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: