മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ജനുവരി നാല്, അഞ്ച് തീയതികളിലായി ആഘോഷിക്കും. നാലിനു രാവിലെ കാവടി പൂജ. വൈകിട്ടു മഹാദേവനു പുഷ്പാഭിഷേകം. രാത്രി കാവടി, മഞ്ഞള്കുടം വരവ്. 8.30നു കൂടിയെഴുന്നെള്ളിപ്പ്, ഉമാ മഹേശ്വര പുഷ്പാഞ്ജലി, തിരുവാതിരക്കളി. അഞ്ചിനു തിരുവാതിര ഉത്സവം. രാവിലെ ആര്‍ദ്രാ ദര്‍ശനം, അഭിഷേകം. ഏഴു മുതല്‍ കാവടി അഭിഷേകം. 10നു ശതകലശപൂജ, കളഭംപൂജ. 10.30നു നാഗസ്വരക്കച്ചേരി.
11നു പാര്‍വതിദേവിക്കു കലശാഭിഷേകം. ഉച്ചയ്ക്കു കളഭാഭിഷേകം. വൈകിട്ട് ആറിനു പുഷ്പാഭിഷേകം. രാത്രി എട്ടിന് അഞ്ച് ഗജവീരന്മാരുടെ വിളക്കിനെഴുന്നള്ളിപ്പ്, സേവ. തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ചു ദിവസവും മഹാദേവനും പാര്‍വതിദേവിക്കും കലശാഭിഷേകവും രാത്രി എട്ടിനു കൂടിയെഴുന്നെള്ളിപ്പും നടത്തുന്നുണ്ട്. പതിനെട്ടു പ്രദേശങ്ങളില്‍ നിന്നുമുള്ള താലപ്പൊലികളും എത്തും. ദിവസവും ക്ഷേത്രത്തില്‍ നടക്കുന്ന തിരുവാതിര കളിയില്‍ 16 സംഘങ്ങള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: