ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റിന് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ വിജയം. ഒന്നാം ഇന്നിംഗ്സില്‍ 303 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യപ്പെട്ട ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 407 റണ്‍സിന് പുറത്തായി ഇന്നിങ്സ് പരാജയം ഒഴിവാക്കി. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ വിജയിക്കാനാവശ്യമായ 105 റണ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ന്യൂസിലാന്റ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വില്ല്യംസണ്, 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്ലര് എന്നിവരുടെ മികച്ച ബാറ്റിംഗാണ് ന്യൂസിലാന്റിന് വിജയം സമ്മാനിച്ചത്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേയാണ് ന്യൂസിലാന്റ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. സ്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് 441, 107ന് രണ്ട്, ശ്രീലങ്ക 138, 407. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസിലാന്റ് 1-0ന് മുന്നിലെത്തി.
നേരത്തെ ദിമുത് കരുണരത്നെയുടെ സെഞ്ചുറിയും (152), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന്റെ അര്‍ദ്ധസെഞ്ചുറിയും (66) പുറത്താകാതെ 41 റണ്‍സെടുത്ത എറംഗയുടെയും 33 റണ്‍സെടുത്ത സില്‍വയുടെ മികച്ച ബാറ്റിംഗുമാണ് ശ്രീലങ്കയെ ഇന്നിംഗ്സ് പരാജയത്തില്‍ നിന്ന് രക്ഷിച്ചത്.അഞ്ചിന് 293 റണ്‍സ് എന്ന നിലയില്‍ ഇന്നലെ രനണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്ക 112 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷമാണ് ഓള് ഔട്ടായത്.
നേരത്തെ ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 441 റണ്‍സിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 138 റണ്‍സിന് തകര്‍ന്നടിഞ്ഞതോടെയാണ് ശ്രീലങ്കക്ക് ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നത്.
ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ അതിവേഗ സെഞ്ചുറിയുടെ മികവില്‍ കിവീസ് ഒന്നാം ഇന്നിംഗ്സില്‍ 441 റണ്‍സ് നേടിയിരുന്നു. 134 പന്തില്‍ 18 ഫോറും 11 സിക്സും ഉള്‍പ്പടെ 195 റണ്‍സ് നേടിയ മക്കല്ലമാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: