മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നേട്ടത്തോടെ വ്യാപാരം പുരോഗമിക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 200 ലധികം പോയിന്റ് നേട്ടത്തോടെ 27450 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 ലധികം പോയിന്റ് നേട്ടത്തോടെ 8250 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് സംഭവിച്ചു. ഡോളറിനെതിരെ 13 പൈസയിടിഞ്ഞ് 63.70 ലാണ് വ്യാപാരം നടക്കുന്നത്. വര്‍ഷാവസാനത്തോടനുബന്ധിച്ച് ഇറക്കുമതിക്കാര്‍ക്കിടയില്‍ അമേരിക്കന്‍ കറന്‍സിയുടെ ഡിമാന്‍ഡ് വര്‍ധിച്ചത് രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: