തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് ബിജെപി വക്താവ് വി.വി. രാജേഷ് പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നതാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളില്‍ ഒന്നുപോലും കാര്യക്ഷമമായി ചെയ്യാതെ കേരളാ സര്‍ക്കാര്‍ അലംഭാവം കാട്ടിയതിനാലാണ് തീരുമാനം വൈകുന്നതെന്നും രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തോടൊപ്പം എയിംസ് സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത മറ്റ് സംസ്ഥാനങ്ങളെല്ലാം സ്ഥലം കണ്ടെത്തി നല്‍കുന്നതടക്കം നടപടിക്രമങ്ങളില്‍ വളരെ മുന്നോട്ടു പോയി. എന്നാല്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ മുഖഛായ തന്നെ മാറ്റാന്‍ പര്യാപ്തമായ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
എയിംസ് സ്ഥാപിക്കാന്‍ ഉപയുക്തമായ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നാല് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചതല്ലാതെ സ്ഥലത്തിന്റെ വ്യക്തമായ രൂപമോ, പ്രാധാന്യമോ, രേഖാചിത്രമോ ഒന്നും നല്‍കിയിട്ടില്ല. മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉടന്‍ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോയി.
മറ്റു സംസ്ഥാനങ്ങള്‍ പ്രത്യേക സമിതിയുണ്ടാക്കി പ്രവര്‍ത്തനം നേരത്തെ തന്നെ തുടങ്ങി. ഔദ്യോഗിക തലത്തിലും അല്ലാതെയും സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്തു. എന്നാല്‍ കേരളം പേരിനൊരു ഉദ്യോഗസ്ഥനെ നിയമിച്ചതല്ലാതെ എയിംസിന്റെ ആവശ്യത്തിനായി ഒരു നീക്കവും നടത്തിയില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതി കേരളത്തിനു വേണ്ട എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. യഥാര്‍ത്ഥത്തില്‍ ഇതില്‍ രാഷ്ട്രീയം കളിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് വി.വി. രാജേഷ് പറഞ്ഞു.
29രണ്ടായിരത്തിലധികം കോടിയുടെ വികസന പദ്ധതികളാണ് എയിംസ് സ്ഥാപനത്തിലൂടെ കേരളത്തിലുണ്ടാകുന്നത്. നേരിട്ടും അനുബന്ധവുമായി നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. അതിലുപരി ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനം ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരന് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. എയിംസ് കേരളത്തിന് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ വ്യക്തതയോടെയുള്ള നടപടികളുണ്ടാകണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: