രാമനാട്ടുകര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കലോത്സവമായ രാമനാട്ടം – 2015ന്റെ പ്രധാന പന്തലിന് കാല്‍നാട്ടി. നിവേദിത വിദ്യാപീഠം ഗ്രൗണ്ടില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. കലോത്സവത്തിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് സ്വാമി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.
കാല്നാട്ടുകര്മ്മത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘ യോഗത്തില്‍ നിവേദിത വിദ്യാപീഠത്തിലെ ഘോഷ് ടീമിന്റെ ഉദ്ഘാടനം തോട്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന് രക്ഷാധികാരി ഡോ. വിദ്യാസാഗര്‍ നിര്‍വ്വഹിച്ചു. ഘോഷ് ടീമിനെ പരിശീലിപ്പിച്ച വിദ്യാനികേതന്‍ ജില്ലാ ഘോഷ്പ്രമുഖ് വി. പ്രകാശനെ സ്വാമി ചിദാനന്ദപുരി പൊന്നാട അണിയിച്ച് ആദരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ വേലായുധന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ കലോത്സവ പ്രമുഖ് മുകുന്ദന്, ആര്‍എസ്എസ് രാമനാട്ടുകര നഗര്‍ സംഘചാലക് ഒ. അപ്പുക്കുട്ടന്, സ്കൂള്‍ ക്ഷേമസമിതി പ്രസിഡന്റ് വിശ്വനാഥന്, മാതൃസമിതി പ്രസിഡന്റ് എം. ശ്രീജ, എ.സി. അശോകന്, എം.വി. ഗോകുല്‍ദാസ്, പി. ജിജേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
2015 ജനുവരി 9,10,11 തീയതികളില്‍ നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 500 ഓളം വിദ്യാലയങ്ങളില്‍ നിന്നായി 5000ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: