തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തില്‍ ക്രിസ്തീയ സംഘടനകള്‍ മതം മാറ്റവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്നിര്മ്മിക്കുകയാണെന്നും ഇതിന് സര്‍ക്കാരിന്റെ നേരിട്ടുള്ള ഒത്താശയുണ്ടെന്നും ഹിന്ദു സംഘടനകള്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തെക്കന്‍ ജില്ലകളില്‍ സംവരണം ലഭ്യമാക്കണമെന്ന് വാഗ്ദാനം നല്കി പരമ്പരാഗത ഹിന്ദു നാടാര്‍ കുടുംബങ്ങളില്‍ നിന്ന് മതം മാറ്റി ലാറ്റിന്‍ കാത്തലിക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണ്. 1964 ല്‍ ജനിച്ചയാള്‍ ഹിന്ദുനാടാര്‍ എന്ന് സ്കൂള്‍ രേഖയില്‍ രേഖപ്പെടുത്തിയിരിക്കുമ്പോള്‍ അവരുടെ മകനെ ലാറ്റിന്‍ കാത്തലിക് ആക്കി മതപരിവര്‍ത്തനം നടത്തുകയും പരമ്പരാഗത ലാറ്റിന്‍ കാത്തലിക് കുടുംബമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ 1947 മുതല്‍ ലാറ്റിന്‍ കാത്തലിക് പാരമ്പര്യമാണെന്ന് വ്യാജ രേഖയുണ്ടാക്കി ഗസറ്റില്‍ പരസ്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
1947-നു മുമ്പ് ലത്തീന്‍ മതത്തിലേക്കു ചേര്ന്നവര്ക്കുമാത്രമാണ് എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവകാശമുള്ളത്. കേരളത്തിന്റെ കടലോരത്ത് താമസിക്കുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്കു വേണ്ടിയാണ് നാലുശതമാനം സംവരണം നല്‍കിയിട്ടുള്ളത്. ഈ സംവരണമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി മതംമാറിവരുന്നവര്ക്ക് ലഭ്യമാക്കുന്നത്.
1947-നു മുമ്പ് ലത്തീന്‍ വിഭാഗത്തിലേക്കു ചേര്ന്നവര്ക്കുമാത്രമേ ലത്തീന്‍ സംവരണം നല്‍കാവൂ എന്ന ഉത്തരവുണ്ടായിരിക്കേ ഹിന്ദുമാതാപിതാക്കളുടെ മക്കളായ 1964-ല്‍ ജനിച്ചവര്‍ക്ക് ബിഷപ് ഹൗസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി സംവരണം നേടി.
ഇപ്രകാരം വ്യാജ രേഖയുണ്ടാക്കാന്‍ നിര്‍ദേശം നല്കുന്ന നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന് ഫാദര്‍ വില്‍സണ്‍ സാമുവലിനെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വ്യാജ രേഖയുണ്ടാക്കി ചതിച്ച് മതപരിവര്‍ത്തനം നടത്തിയവരെ പരാവര്‍ത്തനം നടത്തി തിരികെഎത്തിക്കും. ഒരു പ്രത്യേക ആനുകൂല്യവും നല്കിയിട്ടല്ല വിശ്വഹിന്ദുപരിഷത്ത് ഘര്‍വാപസി സംഘടിപ്പിക്കുന്നത്. തെറ്റ് പറ്റിയവര്ക്ക്സ്വഗൃഹത്തിലേക്ക് തിരിച്ചുവരാം. ആരേയും ഇതിനായി നിര്‍ബന്ധിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മതത്തില്‍ കൃത്രിമം കാണിച്ചു എന്നതിന് തെളിവുമായി ഞങ്ങളെ സമീപിച്ച ബി.എസ്.ലിന്റോ എന്ന യുവാവിനെ ജനുവരി ഒന്നിന് പരസ്യമായി മതപരിവര്‍ത്തനം നടത്തുമെന്ന് ഭാര്‍ഗവറാം പറഞ്ഞു. നിയമവിധേയമായ മതപരിവര്ത്തനമാകാം. എന്നാല്‍ മതപരിവര്‍ത്തനത്തിന് നിയന്ത്രണം വേണം. ഇതിന്റെ ഭാഗമായി പുതുതലമുറയെ ആദ്യഘട്ടമെന്ന നിലയില്‍ മതപരാവര്‍ത്തനം നടത്തും.
മതപരിവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിലവിലുള്ള സര്‍ക്കുലറിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കും. ഘര്‍ വാപ്പസി 60 വര്‍ഷമായി ഭാരതത്തില്‍ നടന്നുവരുന്നു. കാശ്മീര്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈ സംവിധാനത്തിനെതിരെ ഇതര രാഷ്ട്രീയ സംഘടനകള്‍ മുതലെടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഫലം നേരെ തിരിച്ചായി. പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ കേരള എംപിമാര്‍ മാത്രമാണ് ശ്രമിച്ചത്.
മതസര്ട്ടിഫിക്കറ്റുകള് നല്‍കുന്നതിനുള്ള അധികാരം സഭകളില്‍നിന്ന് എടുത്തുകളയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഹിന്ദു വിഭാഗങ്ങളില്‍ നിന്ന് മാത്രമല്ല, ഒരു ശതമാനം സംവരണാനുകൂല്യമുള്ള സിഎസ്ഐ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നും ഇപ്രകാരം ലാറ്റിന്‍ കാത്തലിക് വിഭാഗത്തിലേക്ക് മാറ്റുന്നു. ലാറ്റിന്‍ കാത്തലിക് വിഭാഗത്തിന് നാലു ശതമാനം സംവരണമുണ്ട് എന്നു പ്രലോഭിപ്പിച്ചാണ് ഈ നീക്കം. അര്‍ഹരുടെ ആനുകൂല്യം ചിലര്‍ തട്ടിപ്പറിക്കുകകൂടിയാണ് മതനേതൃത്വം ചെയ്യുന്നതെന്നും ഭാര്‍ഗവറാം പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ മംഗലത്തുകോണം സുധി, തിരുമല അനില്‍, എസ്.സനല്‍കുമാര്‍, പ്രതാപചന്ദ്രക്കുറുപ്പ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: