കൊച്ചി: ഇംഗ്ലീഷ് സ്പെല്ലിംഗ് മികവ് തെളിയിക്കുന്ന ക്ലാസ്മേറ്റ് സ്പെല്‍ബി ഏഴാം പതിപ്പില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദേശീയ ചാമ്പ്യന്‍ പട്ടം. പാലക്കാട് ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മാളവിക ദീപക് ആണ് 30 നഗരങ്ങളില്‍ നിന്നുള്ള 800 സ്കൂളുകളിലെ 2.75 ലക്ഷം വിദ്യാര്‍ത്ഥികളെ പിന്തള്ളി കിരീടം ചൂടിയത്.
ആവേശകരമായ ഫൈനലില്‍ സോഹ അലിഖാനാണ് വിജയികളെ പ്രഖ്യാപിച്ചത്. റായ്പൂര്‍ കൃഷ്ണ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുകുന്ദ് ചൗധരിയാണ് ഒന്നാം റണ്ണര്‍ അപ്.
ക്ലാസ്മേറ്റ് സ്പെല്‍ബീ സീസണ് 7 ലെ ദേശീയ ചാമ്പ്യന്‍ രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. രക്ഷകര്‍ത്താവിനൊപ്പം വാഷിങ്ടണില്‍ നടക്കുന്ന സ്ക്രിപ്സ് നാഷണല്‍ സ്പെല്‍ ബീ വീക്ഷിക്കാനും അവസരം ലഭിക്കും. നാല് സെമി ഫൈനലിസ്റ്റുകള്‍ക്ക് 50,000 രൂപ വീതമാണ് സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: