ജനുവരി 1: ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണത്തിനിടെ വ്യാപക അക്രമവും ബോംബേറും വോട്ടെടുപ്പ് കേന്ദ്രത്തില്‍ കാവല്‍ നിന്ന രണ്ട് സൈനികര്‍ ഉള്‍പ്പടെ 18 പേര് കൊല്ലപ്പെട്ടു.
ജനുവരി 6: മുസ്ലീംഭൂരിപക്ഷ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം തുല്യ അവകാശം ഉറപ്പാക്കുന്ന നിയമത്തിന് ദേശീയ അസംബ്ലിയുടെ അംഗീകാരം നേടി.
ജനുവരി 9: ഭാവിയില്‍ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന 2013 വൈ. പി. 139 എന്ന കൊച്ചു ക്ഷുദ്രഗ്രഹത്തെ നാസയുടെ പര്യവേക്ഷണത്തില്‍ കണ്ടെത്തി.
ജനുവരി 10: ഭാരത നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിക്കെതിരെ ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ അമേരിക്ക കുറ്റം ചുമത്തി.
ജനുവരി 11 : ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു.
ജനുവരി 12: ഷെയ്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശില്‍ മൂന്നാം വട്ടവും ചുമതലയേറ്റു.
ജനുവരി 14: ദക്ഷിണ സുഡാനില്‍ കലാപം ഭയന്ന് നാടുവിട്ടവര്‍ യാത്രചെയ്ത ബോട്ട് നൈല്‍ നദിയില്‍ മുങ്ങി 200 പേരെ കാണാതായി.
ജനുവരി 19: ഈജിപ്തിലെ കരട് ഭരണഘടനയ്ക്ക് അംഗീകാരം.
ജനുവരി 20: ഇറാനും ലോകത്തെ ആറ് വന്‍കിട രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാര്‍ നിലവില്‍ വന്നു.
ജനുവരി 28: യുക്രെയ്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ രാജിവെച്ചു.
ഫെബ്രുവരി 2: ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ തായ്ലന്റിലെ പൊതുതെരഞ്ഞെടുപ്പ് തടസ്സപ്പെട്ടു. ഓസ്കാര്‍ ജേതാവ് മാക്സിമിലിയന്‍ ഷെല്‍(83) അന്തരിച്ചു.
ഫെബ്രുവരി 10: ഭാരതം പോളിയോ മുക്തമാണെന്ന് ലോകാരോഗ്യസംഘടന
ഫെബ്രുവരി 14: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഇറ്റലി എന്റിക്കോ പ്രധാനമന്ത്രി ലെറ്റ രാജിവെച്ചു.
ഫെബ്രുവരി 16: നേപ്പാളില്‍ 18 പേര് അടങ്ങിയ യാത്രാവിമാനം കാണാതായി.
ഫെബ്രുവരി 23: യുക്രയിന് പ്രസിഡന്റ് ഫ്രെഡറിക്കോവിച്ച് യാനുക്കോവിച്ച് തലസ്ഥാനമായ കീവ് വിട്ടു.
ഫെബ്രുവരി 24: ഈജിപ്ത് പ്രധാനമന്ത്രി ഹസം ഇല് ബെബ്ലാവി രാജിവെച്ചു.
ഫെബ്രുവരി 27: സൂയസ് കനാലിലൂടെ പോകുകയായിരുന്ന കപ്പല്‍ ആക്രമിച്ച കേസില്‍ 26 ഭീകരരെ ഈജിപ്ത് കോടതി വധശിക്ഷക്ക് വിധിച്ചു.
മാര്‍ച്ച് 4: മികച്ച ചിത്രത്തിനുള്ള ഓസ്കര് നേടി 12 ഇയാഴേസ് എ സ്ലേവും ഏഴ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ഗ്രാവിറ്റിയും 86-ാം ഓസ്കാര്‍ പുരസ്കാര വേദി കയ്യടക്കി. പാക്കിസ്ഥാനിലെ ഇസ്ലാമബാദ് കോടതിയില്‍ ചാവേര്‍ ആക്രമണത്തില്‍ ജഡ്ജിയടക്കം 11 പേര് മരിച്ചു. ഫ്രഞ്ച് നവസിനിമാചാര്യന് അലേന്‍ റെനെ അന്തരിച്ചു. പിതിയ സിനിമയായാ ദി ലൈഫ് ഓഫ് റൈലി പുറത്തിറങ്ങിനിരിക്കെയാണ് അന്തരിച്ചത്.
മാര്‍ച്ച് 8: മലേഷ്യന്‍ വിമാനം തകര്‍ന്ന് 239 പേരെ കാണാതായി.
മാര്‍ച്ച് 9: അഫ്സഗാനിസ്ഥാന് വൈസ് പ്രസിഡന്റ് മാര്‍ഷല്‍ മുഹമ്മദ് ക്വാസിം ഫഹിം അന്തരിച്ചു.
മാര്‍ച്ച് 15: അമേരിക്കയുടെ വിദേശവാണിജ്യ വകുപ്പിന്റെ തലപ്പത്ത് മലയാളിയായ അരുണ്‍ എം. കുമാര്‍ നിയമിതനായി.
മാര്‍ച്ച് 17: സൗരയൂഥത്തില്‍ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ബുധഗ്രഹം ഏഴ് കിലോമീറ്ററോളം ചുരുങ്ങിയതായി കണ്ടെത്തി.
മാര്‍ച്ച് 18: യുക്രെയ്നില്‍ അധിനിവേശം നടത്തിയെന്നാരോപിച്ച് റഷ്യയെ ജി- എട്ട് രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കി.
മാര്‍ച്ച് 19: ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ച് കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു.
മാര്‍ച്ച് 20: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമാ ഖാലിദാ സിയയ്ക്കും മകനുമെതിരെ അഴിമതിക്കേസില്‍ കുറ്റംചുമത്തി.
മാര്‍ച്ച് 23: 2008ല്‍ കാബൂളിലെ ഭാരത എംബസിക്കു നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തതും നടത്തിയതും പാക് ചാരസംഘടന ഐഎസ്ഐ ആണെന്ന് വെളിപ്പെടുത്തല്‍.
മാര്‍ച്ച് 27: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തമ്മില്‍ ചരിത്രം കുറിച്ച് കൂടിക്കാഴ്ച നടത്തി.
മാര്‍ച്ച് 30: സ്ലോവാക്യന്‍ പ്രസിഡന്റായി ആന്ദ്രെ കിസ്ത തെരഞ്ഞെടുക്കപ്പെട്ടു.
ഏപ്രില്‍ 2: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ വടക്കു പടിഞ്ഞാറന്‍ തീരദേശ പ്രദേശങ്ങളില്‍ വന്‍ഭൂചലനം.10 ലക്ഷം പേരെ ഒഴിപ്പിച്ചു.
ഏപ്രില്‍ 16 : ദക്ഷിണ കൊറിയയില്‍ ബോട്ട് മുങ്ങി 121 മരണം. 291 പേരെ കാണാതായി.
ഏപ്രില്‍ 18: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചിക്തിസയിലായിരുന്ന സ്പാനിഷ് എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് (87) അന്തരിച്ചു.
ഏപ്രില്‍ 27: വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമനേയും ജോണ്‍പോള്‍ രണ്ടാമനേയും വിശുദ്ധരായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 29: ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് ബാദി ഉള്‍പ്പടെ 683 പേര്‍ക്ക് വധശിക്ഷ.
മെയ് 2: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 500 പേര് മരിച്ചു. കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ഗോ ഗ്രാമം പൂര്‍ണ്ണമായും കാണാതായി.
മെയ് 7: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം ഭീകരര്‍ 300 സാധാരണക്കാരെ വെടിവെച്ചുകൊന്നു.
മെയ് 13: കൈക്കൂലിക്കേസില്‍ ഇസ്രായേല്‍ മുന്‍പ്രധാനമന്ത്രി യെഹൂദ് ഒല്‍മര്‍ട്ടിന് ആറുവര്‍ഷം തടവുശിക്ഷ.
മെയ് 15: തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഖനിദുരന്തത്തില്‍ 282 പേര് മരിച്ചു.
മെയ് 17: തെക്കനേഷ്യന്‍ രാജ്യമായ ലോവോസില് സൈനിക വിമാനം തകര്‍ന്ന് ഉപപ്രധാനമന്ത്രി ദവോങ്ചെ ഫിച്ചിറ്റ് ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു.
മെയ് 20: ദല്‍ഹി ലോട്ടസ് ടെംപിള്‍ ലോക പൈതൃക സ്ഥാപനങ്ങളുടെ പട്ടികയില്‍ താത്കാലിക ഇടം നേടി. രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ തായ്ലന്ഡില് പട്ടാള നിയമം ഏര്‍പ്പെടുത്തി.
മെയ് 24: ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റ നേതാവ് ജേക്കബ് സുമ രണ്ടാം തവണയും അധികാരമേറ്റു.
മെയ് 25: പാക്കിസ്ഥാനും ശ്രീലങ്കയും ഭാരതീയരായ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. യുക്രൈന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പെട്രോ പൊറോഷെങ്കോവിന് വിജയം.
മെയ് 28: സമാധാന ദൗത്യത്തിനിടെ ജീവന് നഷ്ടമായ എട്ട് ഭാരത സൈനികര്‍ക്ക് ഐക്യരാഷ്ട്ര സഭ പ്രത്യേക ബഹുമതി നല്കി.
മെയ് 29: ഈജിപ്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സേനാമേധാവി അബ്ദുള്‍ ഫത്ത അല്‍ സിസിക്ക് കൂറ്റന്‍ ജയം.
മെയ് 31: ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ പ്രസിഡന്റായി ഡെമോക്രാറ്റിക് പ്രോഗ്രസ്സിസ് പാര്‍ട്ടിയുടെ പീറ്റര്‍ മുത്താരിക തെരഞ്ഞെടുക്കപ്പെട്ടു.
ജൂണ്‍ 1: ഗ്വാണ്ടാനാമോ ബേയിലെ അമേരിക്കന്‍ ജയിലില്‍ നിന്ന് അഞ്ച് തടവുകാരെ മോചിപ്പിച്ചതിന് പകരമായി അഫ്ഗാനിസ്താനില്‍ ബന്ദിയാക്കിയ അമേരിക്കന്‍ സൈനികനെ താലിബാന് വിട്ടയച്ചു.
ജൂണ്‍ 5: സിറിയയില്‍ പ്രസിഡന്റായി ബാഷര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ജൂണ്‍ 6: യമന്‍ തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ടുമുങ്ങി 62 പേര് മരിച്ചു.
ജൂണ്‍ 7: യുക്രെയ്നിന്റെ പുതിയ പ്രസിഡന്റായി പെട്രോ പൊഷറോങ്കെ അധികാരമേറ്റു.
ജൂണ്‍ 8: ഈജിപ്ത് പ്രസിഡന്റായി മുന്‍സൈനിക മേധാവി അബ്ദുള്‍ഫത്ത അല്‍ സിസി അധികാരമേറ്റു.
ജൂണ്‍ 20: ഭാരത വംശജനായ സല്മാന് റുഷ്ദിക്ക് പെന്‍ പിന്റര്‍ പുരസ്കാരം.
ജൂണ്‍ 21: ഇറാഖിലെ അര്‍ബില്‍ കോട്ടയ്ക്ക് യുനെസ്കോയുടെ ലോകപൈതൃക പദവി.
ജൂണ്‍ 26: സിറിയന്‍ വിമതരെ സഹായിക്കാന്‍ 50 കോടി ഡോളര്‍ (3000 കോടി രൂപ) അനുവദിക്കണമെന്ന് യുഎസ് സെനറ്റിനോട് ബരാക് ഒബാമ ആവശ്യപ്പെട്ടു.
ജൂലൈ 2: ഭാരതത്തില്‍ മാവോവാദികള്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നെന്ന് ഐക്യരാഷ്ട്രസഭ.
ജൂലൈ 5: അഫ്ഗാനിസ്താനില്‍ 200 എണ്ണടാങ്കറുകള്‍ താലിബാന് തീവെച്ച് നശിപ്പിച്ചു.
ജൂലൈ 10: ഇസ്രായേലില്‍ ഹമാസ് വ്യോമാക്രമണത്തില്‍ 81 മരണം. ഭാരത ഗണിത ശാസ്ത്രജ്ഞന് നിഖില്‍ ശ്രീവാസ്തവയ്ക്ക് ജോര്‍ജ് പോള്യോ പുരസ്കാരം.
ജൂലൈ 11: അമേരിക്കയുടെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനം ആരോപിച്ച് ജര്‍മ്മനി പുറത്താക്കി.
ജൂലൈ 13: ഹമാസിനെതിരെ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 166 കടന്നു. അതിര്‍ത്തിയില്‍ കൂട്ടപ്പലായനം.
ജൂലൈ 14: നോബേല്‍ പുരസ്കാര ജേത്രി നദീന്‍ ഗോര്‍ഡിമര്‍ അന്തരിച്ചു.
ജൂലൈ 15: ലോകബാങ്കിനു ബദലായി ബ്രിക്സ് രാജ്യങ്ങളുടെ പുതിയ വികസന ബാങ്കും കരുതല്‍ നിധിയും രൂപവത്കരിക്കാന്‍ തീരുമാനം.
ജൂലൈ 17: മലേഷ്യന്‍ വിമാനം തകര്‍ന്നുവീണ് 295 മരണം, റഷ്യക്കെതിരെ ഉപരോധവുമായി പാശ്ചാത്യ ശക്തികള്‍
ജൂലൈ 22: ജോക്കോ വിന്‍ഡോ ഇന്തോനേഷ്യന്‍ പ്രസിഡന്റ്
ജൂലൈ 23: തായ്വാനില് വിമാനം തകര്‍ന്ന് 47 മരണം.
ജൂലൈ 27: കാമറൂണ്‍ ഉപപ്രധാനമന്ത്രി അമാദൊ അലിയുടെ ഭാര്യയെ ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ജൂലൈ 31: ലോകം എബോള ഭീതിയില്‍ മറ്റുരാജ്യങ്ങളിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.
ആഗസ്ത് 4: ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ധാരണ ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി നൂറിലേറെപ്പേറെ കാണാതായി
ആഗസ്ത് 10: ഇറാനില്‍ വിമാനം തകര്‍ന്ന് 48 മരണം
ആഗസ്ത് 13: ഇന്ത്യന്‍ വംശജന് ഗണിത നോബേല്‍
ആഗസ്ത് 20: സുന്നി വിമതര്‍ അമേരിക്കന്‍ പ്രവര്‍ത്തകന്റെ തല അറുത്തു.
ആഗസ്ത് 24: നൈജീരിയയില്‍ ഖലീഫാ ഭരണം സ്ഥാപിച്ചതായി ബൊക്കൊഹറാം
സപ്തംബര്‍ 10: സിറിയന്‍ വിമത സംഘടനയുടെ 47 നേതാക്കള്‍ കൊല്ലപ്പെട്ടു.
സപ്തംബര്‍ 11: മലാലയെ വധിക്കാന്‍ ശ്രമിച്ച താലിബാന് സംഘം പിടിയില്‍
സപ്തംബര്‍ 13: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അേമരിക്ക യുദ്ധം പ്രഖാപിച്ചു
സപ്തംബര്‍14: ബ്രിട്ടീഷ് പൗരനെ സുന്നി ഭീകരര്‍ തലയറുത്തു കൊന്നു.
സപ്തംബര്‍ 15: മുസ്ലീം ബ്രദര്‍ഹുഡിന്റെ തലവന്‍ മുഹമ്മദ് ബാദിയെ 25 വര്‍ഷം തടവിന് ശിക്ഷിച്ചു.
സപ്തംബര്‍ 16: റഷ്യയുടെ എതിര്‍പ്പിനിടെ യുക്രെയ്ന് യൂറോപ്യന്‍ യൂണിയന് സഹകരണത്തിനുള്ള ധാരണയില്‍ ഒപ്പുവെച്ചു.
സപ്തംബര്‍ 23: സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം. 70 സുന്നി വിമതരും 50 അല്‍ഖ്വയ്ദ ഭീകരരും കൊല്ലപ്പെട്ടു. മാവന് പരീക്ഷിച്ചു
സപ്തംബര്‍ 30: മോദി-ഒബാമ കൂടിക്കാഴ്ച. ഭാരതവംശജനായ അന്റോണിയോ കോസ്റ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ഒക്ടോബര്‍ 1: ചൊവ്വ പര്യവേക്ഷണത്തിന് നാസ- ഇസ്രോ ധാരണപത്രത്തില്‍ ഇസ്രൊ തലവന്‍ കെ. രാധാകൃഷ്ണനും നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്ഡ്നും ഒപ്പുവെച്ചു.
ഒക്ടോബര്‍ 3: ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച മംഗള്യാന് കാര്‍ട്ടൂണ്‍ വിവാദത്തില്‍.
ഒക്ടോബര്‍ 5: ഐഎസ് ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ അലന് ഹെന്നിനേയും തലയറുത്തുകൊന്നു.
ഒക്ടോബര്‍ 7: നീല എല്‍ഇഡി വകസിപ്പിച്ച ജപ്പാന് വംശജരായ ഇസാമു കസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവര്‍ക്ക് ഭൗതികശാസത്ര നൊബേല്‍.
ഒക്ടോബര്‍ 8: എറിക് ബെറ്റ്സിഗ്, വില്യം മോര്‍ണര്‍, സ്റ്റെഫാന്‍ ഹെല് എന്നിവര്‍ക്ക് രസതന്ത്ര നൊബേല്‍
ഒക്ടോബര്‍ 9: ഫ്രഞ്ച് സാഹിത്യകാരന് പാട്രിക് മൊദ്യനൊക്ക് സാഹിത്യത്തിനുള്ള നൊബേല്‍
ഒക്ടോബര്‍ 10: കൈലാസ് സത്യാര്‍ത്ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാലയ്ക്കും സമാധാനത്തിനുള്ള നൊബേല്‍. കൊബേനിലെ കുര്‍ദ്ദ് ആസ്ഥാനം ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കി.
ഒക്ടോബര്‍ 11: ഭിന്നശേഷിയുള്ളവരുടെ പ്രഥമ ലോകപഞ്ചഗുസ്തിയില് മലായളിതാരം ജോബി മാത്യുവിന് ഇരട്ട വെങ്കലം. ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥാപിക്കാനുള്ള പദ്ധതിയില്‍ ഭാരതം പങ്കാളിയായി. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന് ഴാങ് തിറോളിന്. ഭാരത വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ശക്തിദേവിക് യുഎന്‍ പുരസ്കാരം.
ഒക്ടോബര്‍ 15: പ്രഥമ മാന്‍ ബുക്കര്‍ പ്രൈസിന് ഓസ്ട്രേലിയന്‍ നോവലിസ്റ്റായ റിച്ചാര്‍ഡ് ഫ്ളാനഗന്.
ഒക്ടോബര്‍ 18: രണ്ടുവര്‍ഷത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അമേരിക്കയുടെ രഹസ്യവിമാനം തിരിച്ചെത്തി. സൈഡിംങ് സ്പ്രിംങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി.
ഒക്ടോബര്‍ 21: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഭാരതം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ഗോ വിറ്റ്ലാം അന്തരിച്ചു.
ഒക്ടോബര്‍ 23: സിറിയയില്‍ സഖ്യസേനാ ആക്രമണത്തില്‍ 500ലേറെ ‘ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍ട്ടിക് കടലിനു മുകളിലൂടെ പറന്ന റഷ്യന്‍ ചാരവിമാനത്തെ നാറ്റോയുടെ പോര് വിമാനങ്ങള്‍ തടഞ്ഞു.
ഒക്ടോബര്‍ 24: ഐഎസിന്റെ വരുമാനം ദിവസം 10 ലക്ഷം ഡോളര്‍ (610ലക്ഷം രൂപ) എന്ന് യുഎസ് ധനകാര്യവകുപ്പ്.
ഒക്ടോബര്‍ 27: ബ്രസീലില്‍ പ്രസിഡന്റായി ഇടതുപക്ഷക്കാരി ദില്‍മ റൂസെഫ് അധികാരമേറ്റു.
ഒക്ടോബര്‍ 29: നാസയുടെ പേടകവുമായി അന്താരാഷ്ട ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചറോക്കറ്റ് പൊട്ടിത്തെറിച്ചു.
ഒക്ടോബര്‍ 31: ഭോപ്പാല്‍ ദുരന്തത്തിനു വഴിവെച്ച യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ ഉടമ വാറന്‍ ആന്ഡേഴ്സണ് അന്തരിച്ചു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ബുര്‍ക്കിന ഫാസൊ പ്രസിഡന്റ് ബ്ലെയ്സ് കംപോറെ രാജിവെച്ചു. ചൈനയുടെ ആളില്ലാ ബഹിരാകാശ പേടകം വിജയകരമായി ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തി.
നവംബര്‍ 2: വാഗ അതിര്‍ത്തിയ്ക്കു സമീപമൂണ്ടായ ചാവേര്‍ ആക്രമണമത്തില്‍ 55 പേര് കൊല്ലപ്പെട്ടു.
നവംബര്‍ 4: ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട ലോകവ്യാപാര കേന്ദ്രം വീണ്ടും തുറന്നു. യുഎസ് കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം നേടി.
നവംബര്‍ 10: നൈജീരിയന്‍ സ്കൂളിലുണ്ടായ ബൊക്കോഹറാം ചാവേര്‍ ആക്രമണത്തില്‍ 48 കുട്ടികള്‍ കൊല്ലപ്പെട്ടു.
നവംബര്‍ 12: സൗരയൂഥ രഹസ്യങ്ങള്‍ തേടി നാസയുടെ മനുഷ്യനിര്‍മ്മിത പേടകം 10 വര്‍ഷത്തിനുശേഷം ഫിലേ വാല് നക്ഷത്രത്തില്‍ ഇറങ്ങി.
നവംബര്‍ 15: വാല്‍നക്ഷത്ര പര്യവേക്ഷണപേടകം ഫിലേ പരീക്ഷണ വിവരങ്ങള്‍ നല്കി കണ്ണടച്ചു.
നവംബര്‍ 15: ഐഎസ് ഭീകരര്‍, യുഎസ് സന്നദ്ധ പ്രവര്ത്തകന് അബ്ദഉള് റഹ്മാന് കാസ്സിഗിന്റെ തലയറുത്തു
നവംബര്‍ 17: അമേരിക്കയ്ക്കുശേഷം സിഡ്നിയിലും മോദ്ക്ക് ഉജ്ജ്വല സ്വീകരണം. ബുര്‍ക്കിനോ ഫാസോയില്‍ ഇടക്കാല പ്രസിഡന്റായി മൈക്കിള്‍ കഫന്ഡോയെ നിയമിച്ചു.
നവംബര്‍ 18: സൈനികേതര ആണവക്കരാര്‍, ഉഭയകക്ഷി വാണിജ്യ ചര്‍ച്ചകള്‍ ഊര്ജ്ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് ഭാരത- ഓസട്രേലിയ 5 കരാറില്‍ ഒപ്പിട്ടു.
നവംബര്‍ 21: മംഗള്യാന് 2014ലെ ഏറ്റവും മികച്ച ശാസ്ത്ര നേട്ടമെന്ന് ടൈംസ് മാഗസീന്
നവംബര്‍ 22: മഡഗാസ്ക്കറില്‍ പ്ലേഗ് ബാധിച്ച് 40 മരണം.
നവംബര്‍ 23: ഏവുപ്രാസ്യമ്മയേും ചാവറയച്ചനേയും വിശുദ്ധരായി പ്രഖ്യാപിച്ചു
നവംബര്‍ 26: മതനിന്ദ ആരോപിച്ച് നടി വീണമാലിക്കിനേയും ഭര്‍ത്താവിനേയും പാക് കോടതി 26 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു
ഡിസംബര്‍ 3: ഐഎസ് മേധാവി ബാഗ്ദാദിയുടെ ഭാര്യയും മകനും ലെബനന് സൈന്യത്തിന്റെ പിടിയിലായെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ഡിസംബര്‍ 4: 2014 ലെ ലോകത്തെ ശ്രദ്ധേയനായ വ്യക്തികളുടെ ടൈംസ് മാഗസീന് പട്ടികയില്മോദി ഒന്നാം സ്ഥാനത്ത്
ഡിസംബര്‍ 6: അല്‍ഖ്വയ്ദ ഉന്നതനേതാവ് അദ്നാന് അല്ഷുക്രിജുമയെ പാക്കിസ്ഥാന് സൈന്യം വധിച്ചു. യമനില്‍ ബന്ധികളാക്കിയ യുഎസ് പത്രപ്രവര്ത്തകന് ലുക് സോമേഴ്സിനേയും ദക്ഷിണാഫ്രികക്കാരനായ പിയറി കോര്ക്കിനേയും അല്‍ഖ്വയ്ദ ഭീകരര്‍ വധിച്ചു.
ഡിസംബര്‍ 9: കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നാസ പുറത്തുവിട്ടു.
ഡിസംബര്‍ 10: പലസ്തീന് മന്ത്രി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം നിര്‍ത്തിവെച്ചു.
ഡിസംബര്‍ 15: സിഡ്നിയിലെ കാപ്പിക്കടയില്‍ ബന്ദികളാക്കിയ ആന്ധ്രാസ്വദേശി ഉള്‍പ്പടെ 30 പേരുടെ സംഘത്തെ പോലീസ് മോചിപ്പിച്ചു.
ഡിസംബര്‍ 16: പാക്കിസ്ഥാനിലെ പെഷവാര്‍ സൈനിക സ്കൂളില്‍ പാക് താലിബന്‍ നടത്തിയ ഭീകരാക്രമണത്തില്‍ അധ്യാപകരും കുട്ടികളുമുള്‍പ്പടെ 141 പേര് കൊല്ലപ്പെട്ടു. ഭാരത വംശജനായ വിവേക് മൂര്‍ത്തിയെ അമേരിക്കയുടെ പുതിയ സര്ജന് ജനറലായി തെരഞ്ഞെടുത്തു.
ഡിസംബര്‍ 18: യുഎസ്-ക്യൂബ ബന്ധം പുനസ്ഥാപിച്ചു. അരനൂറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലായിരുന്നു.
ഡിസംബര്‍ 24: വടക്കന്‍ സിറിയയ്ക്കു മുകളിലൂടെ പറന്ന സഖ്യസേനാ യുദ്ധവിമാനം ഐഎസ് വെടിവെച്ചിട്ടു. ജോര്‍ദ്ദാന്‍ പൗരനായ പൈലറ്റിനെ ബന്ദിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: