കാഞ്ഞങ്ങാട്: പാലക്കാ ട്ടും വയനാട്ടിലുമായി മൂന്നിടങ്ങളില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റുകളായ ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരന്, തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി അരുണ്‍ ബാലന് എന്നിവര്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ ശ്രീകാന്ത് പ്രഭാകരന് എസ്എഫ്ഐയുടെ ചുമതല വഹിച്ചിരുന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നുതുടങ്ങി.
എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന ശ്രീകാന്ത് പ്രഭാകരന് 2008-2011 ല്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാമ്പത്തിക വിഭാഗം വിദ്യാര്‍ത്ഥിയായിരുന്നു. 2008 ല്‍ ഡിപ്പാര്‍ട്ട്മെന്റ് റപ്രസെന്റേറ്റീവ്, 2009-2010 ല്‍ എസ്എഫ്ഐ യൂണിറ്റ്സെക്രട്ടറി, 2010-2011 ല്‍ യൂണിവേഴ്സ്റ്റി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡിവൈഎഫ്ഐ വില്ലേജ് കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തച്ചിട്ടുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട ഇവരുടെവീടുകളില് പോലീസ് നടത്തി പരിശോധനയില്‍ മാവോവാദികളുമായി ബന്ധമുള്ള ലഘുലേഖകളും പോസ്റ്ററുകളും കത്തിയും കണ്ടെടുത്തിയിരുന്നു. ശ്രീകാന്തിനോടൊപ്പം പിടിയിലായ അരുണ്‍ ബാലനും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തനാണ്. ശ്രീ കാന്ത് പ്രഭാകരനും സുഹൃത്തുക്കളും വി.എസ.് അച്യുതാനന്ദനൊപ്പം നില്ക്കുന്ന ഫോട്ടോ വാട്സ് ആപ്പ് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പോസ്റ്ററുകള്‍ പതിച്ചത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരോടൊപ്പം പാര്‍ട്ടിയിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും സഹയാത്രികാരായിരുന്നവര്ക്ക് ഇവരുമായി ബന്ധമുണ്ടോ എന്നതിനെകുറിച്ചും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: