കൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാറില്‍ റോ-റോ സര്‍വ്വീസ് തുടങ്ങാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ നീക്കം യാത്രക്കാര്‍ക്ക് കൂടുതല്‍ സമയനഷ്ടവും സാമ്പത്തികനഷ്ടവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് പശ്ചിമ മേഖല പ്രവര്‍ത്തകസമിതിയോഗം.
കോര്പ്പറേഷന് വമ്പിച്ച സാമ്പത്തികബാധ്യത വരുത്തിവെയ്ക്കുന്ന റോ-റോ പദ്ധതി നടപ്പിലാക്കുന്നത് അഴിമതി നടത്താനാണെന്ന് യോഗം ആരോപിച്ചു.
ദീര്‍ഘദൂര കടത്തുകള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിക്കുന്ന റോ-റോ 600 മീറ്ററില്‍ താഴെമാത്രം വരുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ കടത്തില്‍ പ്രവര്‍ത്തിക്കുന്ന ജങ്കാറിന് 12 കാറുകളും 20 ബൈക്കുകളും 50 യാത്രക്കാരെയും ഒരേസമയം വഹിക്കാനാകും. ഇതിന്റെ ലോഡിംഗിനും അണ്ലോഡിംഗിനുമായി 18 മിനിറ്റും യാത്രയ്ക്ക് 5 മിനിറ്റുമാണ് സമയം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരേസമയം രണ്ട് ജങ്കാര്‍ ഇരുജെട്ടികളില്നിന്നുമായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് 23 മിനിറ്റിനുള്ളില്‍ 24 കാറുകളും 40 ബൈക്കുകളും 100 യാത്രക്കാരും ജങ്കാര്‍വഴി കടത്തുകടക്കുന്നുണ്ട്.
എന്നാല്‍ റോ-റോ സംവിധാനം വന്നാല്‍ ഇപ്പോള്‍ കയറ്റുന്ന വാഹനങ്ങളുടെ ഇരട്ടി വാഹനങ്ങള്‍ കയറ്റാമെന്നാണ് പറയുന്നത്. ഇതിനായി 45 മിനിറ്റ് സമയം യാത്രക്കാരും വാഹനങ്ങളും ജങ്കാറില്‍ കാത്തുകിടക്കേണ്ടിവരും. ഇങ്ങനെ കാത്തുകിടക്കേണ്ടിവരുന്നതുകൊണ്ട് ഫോര്‍ട്ടുകൊച്ചി ജെട്ടിയിലും വൈപ്പിന്‍ ജെട്ടിയിലും വലിയ വാഹനങ്ങളുടെ നിര രൂപീകരിക്കപ്പെടുകയും ഇരുഭാഗത്തും വലിയ ഗതാഗതക്കുരുക്കിന് അവസരമൊരുങ്ങുകയും ചെയ്യും. പ്രത്യേകിച്ച് പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാതെ കേവലം 6 മീറ്റര്‍ മാത്രം വീതിയുള്ള റോഡിന്റെ ഓരംചേര്ത്താണ് ഇപ്പോള്‍ ജങ്കാറില്‍ കയറാന്വരുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്.
ഇത് ഒരു മണിക്കൂറിലേറെ വരുന്ന കാത്തിരിപ്പാകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫോര്‍ട്ടുകൊച്ചി ഇല്ലാതെയാകുമെന്ന് യോഗം വിലയിരുത്തി. ഇക്കാര്യമുന്നയിച്ച് കൊച്ചി കോര്പ്പറേഷന് പരാതി നല്കുവാനും തീരുമാനിച്ചു.
പ്രസിഡന്റ് സ്റ്റാന്‍ലി പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രസമിതി വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് കാട്ടുനിലത്ത്, ഡോ. എസ്.എ.എം. അഷറഫ്, ക്യാപ്റ്റന്‍ സി.വൈ. ഹംസ, വി.എ. എന്റീറ്റ, സെക്രട്ടറി അലന് മൊറൈസ്, സി.എ. ജേക്കബ്, ടി.പി. ഗോപാലകൃഷ്ണപിള്ള, പി.ടി. ജയിംസ്, അഡ്വ. ഷൈജു ഇരട്ടക്കുളം, കെവി ജൂഡ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: