ശബരിമല: 2500 കിലോമീറ്റര്‍ ഇനോവാ കാറില്‍ സഞ്ചരിച്ച് ഭോപ്പാല്‍ സംഘം ശബരീശദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എട്ട് പേരടങ്ങുന്ന സംഘം ഈ ദൂരം പിന്നിട്ട് സന്നിധാനത്ത് എത്തുന്നത്. ജി.എന്‍.പിളള (മണ്ണടി മുരളി)യുടെ നോതൃത്വത്തില്‍ രണ്ട് കന്നി അയ്യപ്പന്മാരും സംഘത്തിലുണ്ടായിരുന്നു.
41 ദിവസത്തെ കഠിന വ്രതത്തിന് ശേഷം ഭോപ്പാലിലെ ശിവാജി നഗറിലുളള അയ്യപ്പക്ഷേത്രത്തില്‍ കെട്ടുനറച്ച് കഴിഞ്ഞ 21 ന് വൈകിട്ട് ഏഴിനാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. കെട്ടുമുറുക്കല്‍ ചടങ്ങിലും, തുടര്‍ന്ന് നടന്ന അന്നദാനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്. ഇന്‍ഡോര്‍ അയ്യപ്പ ക്ഷേത്രം, ഷിര്‍ദ്ദിസായി, ശനിസിഗ്നാപൂര്, മൂകാംബിക തുടങ്ങി ഇരുപതോളം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് ഇവര്‍ കലിയുഗവരദന്റെ സന്നിധിയില്‍ 25 ന് വൈകിട്ട് 9.30 ഓടെ എത്തിച്ചേര്‍ന്നത്. പമ്പയിലും, സന്നിധാനത്തും എത്തിയ ഇവര്‍ക്ക് ദേവസ്വം ബോര്‍ഡ് അധികൃതരും, പോലീസ് ഉദ്യോഗസ്ഥരും ദര്‍ശനത്തിനായുളള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു.
അയ്യപ്പ തത്വം പ്രചരിപ്പിക്കുക, കൂടുതല്‍ ആളുകളെ ക്ഷേത്രസന്നിധിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം ഒരു യാത്രയ്ക്ക് പിന്നിലെന്ന് ജി.എന്‍.പിളള അറിയിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നെയ്യഭിഷേകവും നടത്തി മടങ്ങിയ സംഘം ഗുരുവായൂര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി നിരവധി മഹാക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി ഭോപ്പാലിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തി മാല ഊരിയാണ് വ്രതം അവസാനിപ്പിക്കുന്നത്. ബാബുചന്ദ്രന് പിളള, ശിവദാസന്‍പിളള, മനോഹരന് നമ്പ്യാര്‍, അതുല്‍ മനോഹരന്, അശ്വിന് മുരളി, ശേഖര്‍, ശര്‍മ്മ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: