പത്തനാപുരം: സിപിഎം ഏരിയാ സമ്മേളനത്തിലെ തടസങ്ങളും വിഭാഗീയതയും നീക്കാന്‍ സഖാക്കള്‍ കൊട്ടാരക്കര ഗണപതിക്ക് ഉണ്ണിയപ്പ നേര്‍ച്ച നടത്തി. പിറവന്തൂരില്‍ നടക്കുന്ന സിപിഎം പത്തനാപുരം ഏരിയാസമ്മേളനത്തിന്റെ വിജയത്തിനായാണ് വഴിപാട്. 2000 രൂപയുടെ ഉണ്ണിയപ്പ വഴിപാടാണ് സഖാക്കള്‍ നടത്തിയതെന്നാണ് അറിയുന്നത്. ഉണ്ണിയപ്പം സമ്മേളന നഗരിയില്‍ വച്ചുതന്നെ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.
സാധാരണയായി മഴ പെയ്യാതിരിക്കുന്നതിനും മംഗളകാര്യങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കുന്നതിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായി ഭക്തജനങ്ങള്‍ ഉണ്ണിയപ്പ വഴിപാട് നടത്താറുണ്ടെങ്കിലും ഏരിയാസമ്മേളനം വിജയിപ്പിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ വഴിപാട് നടത്തുന്നത് ഇതാദ്യമായാണ്. ഏരിയാസെക്രട്ടറി സ്ഥാനം ലഭിക്കാന്‍ വേണ്ടി പാര്‍ട്ടിയിലെ ഒരു സഖാവാണ് വഴിപാട് നടത്തിയതെന്നും പറയുന്നുണ്ട്.
ഗണപതിഹോമത്തിനും ഹൈന്ദവ ആചാരങ്ങള്‍ക്കും പാര്‍ട്ടി പ്ലീനത്തിലൂടെ മുതിര്‍ന്ന സഖാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഗണപതി നേര്‍ച്ച തന്നെ ശരണം. സിപിഎം വിട്ട് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനാണ് ഏരിയാസമ്മേളന നഗരിയായി പിറവന്തൂരിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തടസങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഗണപതി ഭഗവാന്റെ ഇഷ്ട വഴിപാടായ ഉണ്ണിയപ്പനേര്ച്ച നടത്തിയതെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: