തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും എന്നാല്‍ ഭീഷണി ഇല്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കേരളാ പോലീസ് സജ്ജമാണ്.
വനാതിര്ത്തികള്ക്കു സമീപത്തെ സ്റ്റേഷനുകള്‍ അടക്കം എല്ലാ സ്റ്റേഷനുകളിലും വേണ്ട സുരക്ഷയുണ്ട്. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ പിന്‍വലിച്ച അലവന്‍സ് പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്കിയിയിട്ടുണ്ട്. ചില സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങള്‍ മാവോയിസ്റ്റുകളുടെ പേരില്‍ ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്നതാണ്. ഇപ്പോഴുണ്ടായ ആക്രമണങ്ങള്‍ ആശയപരമോ പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയോ അല്ലാത്ത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: