കോട്ടയം: സമൂഹത്തോടുള്ള അര്‍പ്പണ മനോഭാവവും പ്രതിബദ്ധതയും യുവജനങ്ങളില്‍ സൃഷ്ടിക്കാന്‍ നാഷണല്‍ സര്‍വീസ് സ്കീം മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നാട്ടകം ഗവ. പോളിടെക്നിക് കോളേജ് എന്‍.എസ്.എസ് യൂണിയിന്റെ സപ്തദിന ക്യാമ്പ് ‘പുനര്‍ജനി’ ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നാഷണല്‍ സര്‍വീസ് സ്കീമില്‍ അംഗമാകുന്നത് വിദ്യാര്‍ഥികളില്‍ സേവന തല്‍പ്പരത വളര്‍ത്തും- അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാകുര്യന്, അഡ്വ. ഫില്‍സണ്‍ മാത്യൂസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജോര്‍ജ് പാലമറ്റം, നാട്ടകം ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പാള്‍ റ്റി. സജി, പി.റ്റി.എ വൈസ് പ്രസിഡന്റ് കെ. മുരളീധരന്, സ്റ്റാഫ് സെക്രട്ടറി പ്രൊഫ. കെ. രാജന്, ആന്‍സമ്മ തോമസ്, പി.കെ. അഖില്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ജെയിംസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: