കുമരകം: നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവര്‍ ഒന്നിക്കണമെന്ന എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകളെ പിന്തുടരുകയും ഇടതുപക്ഷ ചിന്താഗതിക്കാരനായി നില്‍ക്കുകയും ചെയ്യുന്ന തനിക്ക് ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ ഹൈന്ദവ ഏകീകരണവും സംസ്കാരവും പഠിപ്പിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കുമരകത്തെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി. അശോകന് പറഞ്ഞു.20 മുതല്‍ 28 വരെ നടക്കുന്ന പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് വി.പി. അശോകന് ഇങ്ങനെ പറഞ്ഞത്.
1925ല്‍ ആര്‍എസ്എസ് സ്ഥാപനത്തിനുശേഷം ഡോക്ടര്‍ജിക്ക് 15 വര്‍ഷമേ ജീവിക്കാനായുള്ളൂ. ഈ 15 വര്‍ഷത്തിനുള്ളില്‍ സംഘം അതിന്റെ മുഴുവന്‍ വികാസവും എപ്രകാരമായിരിക്കുമെന്നതിന്റെ രൂപരേഖ അദ്ദേഹം ഒരുക്കിയിരുന്നതായും അതിന്ന് ലോകത്തുതന്നെ ഏറ്റവും വലിയ സന്നദ്ധസംഘടനയാകാന് കാരണമായത്, അദേഹം, ലോകം കണ്ട ഏറ്റവും വലിയ മനഃശാസ്ത്രജ്ഞനായതിനാലാണെന്നും സമ്മേളനത്തിലെ മുഖ്യപ്രഭാഷണം നടത്തിയ പ്രാന്തീയ കാര്യകാരിയംഗം പി. ശശീന്ദ്രന് പറഞ്ഞു. വര്‍ഗ്ഗ് കാര്യവാഹ് വി.എസ്. രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: