ഏഴാച്ചേരി: കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര ഉത്സവവും മഹാനവഗ്രഹ പൂജയും 27, 28 തീയതികളിലായി നടത്തും. 27ന് രാവിലെ 6.30നു തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാനവഗ്രഹ ഹോമവും പൂജയും നടക്കും. 27 നാളുകാരുടേയും ഗ്രഹദോഷങ്ങള്‍ മാറ്റുന്നതിനുള്ള പൂജ രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കും. 9നു കലവറ നിറയ്ക്കല്‍ നടക്കും.
10നു പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ വിദ്യാരംഭത്തിന്റെ മുഖ്യാചാര്യന്‍ കീഴ്പ്പുറത്തില്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തും. ഇതില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പനച്ചിക്കാട്ട് സരസ്വതീമണ്ഡപത്തില്‍ പൂജിച്ച സാരസ്വതഘൃതം സൗജന്യമായി വിതരണം ചെയ്യും. 11നു കാണിനാട് സൂരജ് അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്, 12.30നു മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 മുതല്‍ പാരമ്പര്യ രീതിയിലുള്ള തിരുവാതിരകളി വഴിപാട് ആരംഭിക്കും. എഴുത്തുകാരി തനൂജ എസ്. ഭട്ടതിരിപ്പാട് തിരുവാതിരകളി വഴിപാട് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് നാട്ടുപാട്ട് മഹോത്സവം നടക്കും.
28ന് രാവിലെ 6ന് ഉദയാസ്തമന പൂജ ആരംഭിക്കും. 8 മുതല്‍ പുരാണ പാരായണം, 12നു മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും, തെക്ക് പാറപ്പറമ്പില് നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രകള്‍ കാവിന്‍പുരം കാണിക്കമണ്ഡപം ജംഗ്ഷനില്‍ സംഗമിക്കും. തുടര്‍ന്ന് ഒന്നായി ക്ഷേത്രസന്നിധിയിലേയ്ക്ക് നീങ്ങും. താലപ്പൊലി ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തിച്ചേര്ന്ന ശേഷം വിശേഷാല്‍ ദീപാരാധനയും വലിയ കാണിക്കയും നടക്കും. 9 മുതല്‍ പാലാ രാഗമാലിക അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തനിശ നടക്കും.
പാരമ്പര്യ രീതിയില്‍ തിരുവാതിരകളി അഭ്യസിച്ച ആര്‍ക്കും പ്രായഭേദമന്യേ തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും യാത്രാബത്ത നല്‍കും. വിവരങ്ങള്‍ക്ക് 9745260444.
പ്രതികരിക്കാൻ ഇവിടെ എഴുതുക: