ആലങ്ങാട്: കീടങ്ങളുടെ ശല്യം മൂലം വിളകള്‍ നശിക്കുന്നത് തടയുന്നതിനും വിളകളെ സംരക്ഷിക്കുന്നതിനുമായി ലക്ഷ്യമാക്കി ആലങ്ങാട് പഞ്ചായത്ത് അഗ്രിക്കള്‍ച്ചര്‍ ക്രോപ്പ് ഹെല്‍ത്ത് മാനേജ്മെന്റ് പദ്ധതിക്ക് തുടക്കമിട്ടു.പദ്ധതിയിലേക്കായി ബ്ലോക്ക് പെസ്റ്റ് സ്കൗട്ട് എന്ന പേരില്‍ രണ്ട് പേരെ നിയമിച്ചു.
സ്കൗട്ടില് നിയമിതരായവര്‍ ഓരോ പഞ്ചായത്തിലെയും കൃഷിയിടങ്ങളില്‍ പോയി കീടരോഗ നിരീക്ഷണം നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഇവരെ നിരീക്ഷണങ്ങള്‍ക്കായി നിയോഗിക്കുന്നത്. ബുധനാഴ്ച ദിവസങ്ങളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷി ഓഫീസറുമായി ചര്‍ച്ചചെയ്ത് പ്രതിവിധികള്‍ പ്രത്യേകം ബുള്ളറ്റിനുകളാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
പദ്ധതിക്കുവേണ്ടി കരുമാല്ലൂര്‍ കൃഷിഭവന് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കായി പ്രവര്‍ത്തിക്കും. ക്ലിനിക്കിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാകും.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി നിര്‍വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിന് വൈസ് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സൈബുന്നിസ റഷീദ്, വര്‍ക്കിംഗ്് ഗ്രൂപ്പ് ചെയര്മാന് സെബാസ്റ്റിന് വേവുകാട് ,അസിസ്റ്റന്റ് ഡയറക്ടര്‍ അഗ്രിക്കള്‍ച്ചര്‍ ഇ.എം ബബിത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.കോട്ടപ്പടി കൃഷി ഓഫീസര്‍ ലിവി. പി കര്‍ഷകര്‍ക്ക് ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: