തിരുവനന്തപുരം: മന്ത്രി ഇബ്രാഹിംകുഞ്ഞ് കൈയാളുന്ന പൊതുമരാമത്ത് വകുപ്പ് ഓഫീസിനെതിരെ ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ആവശ്യപ്പെട്ട് ലോകായുക്ത.
ആരോപണങ്ങള്‍ സംബന്ധിച്ച് ജനുവരി അഞ്ചിനകം തെളിവ് നല്‍കണമെന്ന് ലോകായുക്ത ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ലോകായുക്തയുടെ ഉത്തരവ്.
പാലക്കാട്ട് നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു അഴിമതിക്കാരെകുറിച്ച് തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുകതയുടെ നടപടി. തുടര്‍ന്ന് നിയമസഭയിലും ഗണേഷ് കുമാര്‍ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിച്ചു. ഗണേഷിന്റെ ആരോപണങ്ങള്‍ പൊതുമരാമത്ത് മന്ത്രിയും നിഷേധിച്ചിരുന്നു.
സര്‍ക്കാരും അന്വേഷണത്തിന് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ ഗണേഷ് കുമാറിന് ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: