ന്യൂദല്‍ഹി: പെട്രോളിയം ഉല്പന്നങ്ങളുടെ വില ആറുമാസത്തില്‍ 14 രൂപയോളം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിരക്കു കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു.
വിലവര്‍ദ്ധനയ്ക്ക് ആനുപാതികമായിട്ടാണ് നേരത്തെ വിലകൂട്ടിയത്. ഇപ്പോള്‍ വില കുറഞ്ഞത് കണക്കിലെടുത്ത് അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണം. എന്നാല്‍ എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചതും എണ്ണ വിലയില്‍ കാര്യമായ കുറവുണ്ടാകാത്തതും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ഒരു ചോദ്യത്തിന് മുരളീധരന് മറുപടി പറഞ്ഞു.
ചുംബനസമരമെന്ന പേരില്‍ നടക്കുന്നത് സമരാഭാസമാണെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണത്. കോഴിക്കോട്ടെ ഹോട്ടലിലേക്ക് യുവമോര്ച്ചപ്രതിഷേധമാര്ച്ച് നടത്തിയത് അനാശാസ്യത്തിന് സാഹചര്യമൊരുക്കിയതു കൊണ്ടാണെന്നും മുരളീധരന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: