കുമരകം: കുമരകത്തു നടന്ന ഏരിയാ സമ്മേളനത്തില്‍ പരാജയം സംഭവിച്ച നേതൃത്വത്തിന് ഏരിയാ കമ്മറ്റി സെക്രട്ടറി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചും തലവേദനയേറുന്നു. അണികള്‍ക്കിടയിലെ അഭിപ്രായപ്രകടനമാണ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനായിരുന്നു മുന്‍തൂക്കം. വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടി ജയിച്ചത് വിഎസ് പക്ഷക്കാരനായ വി.എന്‍. സത്യനേശനായിരുന്നു. കുറവ് വോട്ട് ലഭിച്ചത് എം.കെ. പ്രഭാകരനും. പടിഞ്ഞാറന്‍ മേഖലയിലുള്ള പാര്‍ട്ടി മെമ്പര്‍മാരിലും അനുയായികളിലും ഭൂരിപക്ഷമുള്ളത് വി.എസ്. അച്യുതാനന്ദനോട് കൂറുപുലര്‍ത്തുന്നവരാണ്. അതുശരിവയ്ക്കുന്ന രാതിയിലായിരുന്നു വി.എസ്. പക്ഷക്കാരനായ വി.എന്‍. സത്യനേശന്റെ ഭൂരിപക്ഷവും. സിപിഎം കോട്ടയം ഏരിയാ സെക്രട്ടറി സ്ഥാനത്തുവന്നത് പിണറായി പക്ഷത്തിന്റെ വക്താവും കുറവ് ഭൂരിപക്ഷത്തില്‍ ജയിച്ച എം.കെ. പ്രഭാകരനും. ഇത് പടിഞ്ഞാറന്‍ മേഖലയിലെ അണികള്‍ക്കിടയില്‍ അലോസരവും അഭിപ്രായ വ്യത്യാസവും സൃഷ്ടിക്കുന്നതായി ചര്‍ച്ചചെയ്യപ്പെടുന്നു. ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പിലും സമ്മേളന ദിനങ്ങളും പാര്‍ട്ടിക്കു സമ്മാനിച്ചത് നിരാശവും തലവേദനയുമാണ്. ഏരിയാ കമ്മറ്റിയിലേക്ക് കുമരകത്തുനിന്നും മത്സരിച്ച അഡ്വ. പുഷ്കരനും ഏബ്രഹാമും തോറ്റതും ഇവരിലുള്ള വിശ്വാസ്യതയ്ക്കുനേരെ വിരല്‍ ചൂണ്ടുന്നു. എന്തായാലും കുമരകത്തുനടന്ന ഏരിയാ സമ്മേളനം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തതായാണ് രാഷ്ട്രീയ നിരീക്ഷികരുടെ വിലയിരുത്തല്‍. ഓട്ടോ തൊഴിലാളികളുടെ വാഹനങ്ങളില്‍ നിര്‍ബന്ധിച്ച് കൊടിവയ്പിച്ചതും റിസോര്‍ട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളി സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് ജാഥയില്‍ പങ്കെടുപ്പിച്ചതും സമ്മേളനത്തിന്റെ പേരില്‍നടത്തിയ വ്യാപക പിരിവും പുരുഷന്മാരുടെയും യുവാക്കളുടെയും ജാഥയിലെ ഗണ്യമായ കുറവുമൊക്കെ കുമരകംകാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഏരിയാ സമ്മേളനത്തില്‍ കൊടിവയ്ക്കാന്‍ പോലും അണികളെ കിട്ടാന്‍ ബുദ്ധിമുട്ടായതോടെ പ്രാദേശിക നേതാക്കളും കൂലിക്കാരുമാണ് ഇതൊക്കെ ചെയ്തത്. ഇപ്പോള്‍ കെട്ടിയ കൊടികള്‍ അഴിച്ചുമാറ്റാന്‍ അണികളില്ലാതെ വിഷമിക്കുകയാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: