കൊല്ലം: ബിജെപി മെമ്പര്‍ഷിപ്പ് ഗൃഹസമ്പര്‍ക്കം ജനുവരി 1ന് ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം. സുനില്‍ പറഞ്ഞു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ അംഗത്വ വിതരണ കാമ്പയിനാണ് പാര്‍ട്ടി തുടക്കമിടുന്നത്. ജില്ലാ മെമ്പര്‍ഷിപ്പ് പ്രമുഖായി ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷിനെയും സഹപ്രമുഖായി വൈസ് പ്രസിഡന്റ് കണ്ണാട്ട് രാജേന്ദ്രനെയും ജില്ലാ കമ്മിറ്റിയംഗം സി.എന്‍. രാജേഷിനെയും നിശ്ചയിച്ചു.
ബൈജു ചെറുപൊയ്ക(കരുനാഗപ്പളളി), മാമ്പുഴ ശ്രീകുമാര്‍(ചവറ), എസ്. ദിനേശ് കുമാര്‍(കൊല്ലം), സുജിത് സുകുമാരന്‍(ഇരവിപുരം), അഡ്വ.ആര്. എസ്. പ്രശാന്ത്(കുണ്ടറ), ബി.ഐ. ശ്രീനാഗേഷ്(ചാത്തന്നൂര്‍), കെ. ശിവദാസന്‍(ചടയമംഗലം), അഡ്വ. സത്യരാജ്(കൊട്ടാരക്കര), ആയൂര്‍ മുരളി(പുനലൂര്‍), കരവാളൂര്‍ സജി(പത്തനാപുരം), പൂന്തോട്ടം സത്യന്(കുന്നത്തൂര്‍) എന്നിവരെ മണ്ഡലം പ്രമുഖുമാരായും നിശ്ചയിച്ചു.
സ്ക്വാഡ് ലീഡര്‍ ഉപരി പ്രവര്‍ത്തകരുടെ മണ്ഡലം മേഖലാ ശില്പശാലകള് ഡിസംബര്‍ 25ന് മുമ്പും പഞ്ചായത്ത്തല ശില്പശാലകള് 30നകവും പൂര്‍ത്തിയാക്കും. മാര്‍ച്ച് 31ന് ഗൃഹസമ്പര്‍ക്കം സമാപിക്കും ജില്ലയിലെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മൊബൈല്‍ ഫോണിലൂടെ 18002662020 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നത്. ഗൃഹസമ്പര്‍ക്കത്തിന് പുറമെ കോളേജ്, ബസ്സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ പൊതുസ്ഥലങ്ങളിലും മെമ്പര്‍ഷിപ്പ് എടുക്കുന്നതിനായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും.
കോണ്‍ഗ്രസ്. സിപിഎം, സിപിഐ, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും ധാരാളം പ്രവര്‍ത്തകരും ജില്ലയിലെ എല്ലാരംഗത്തുമുളള പ്രമുഖ വ്യക്തികളും മെമ്പര്‍ഷിപ്പു ക്യാമ്പയിനുമായി ബന്ധപ്പെട്ടുകഴിഞ്ഞതായും സുനില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: