ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ എട്ടു പേര് മരിച്ചു. 100 പേരെ കാണാതായി. ജെംബുലിങ്ങ് ഗ്രാമത്തിലെ നിരവധി വീടുകള്‍ മണ്ണിനടിയിലാണ് ഈ ഭാഗത്ത് നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഉരുള്‍പൊട്ടലില്‍ റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. വൈദ്യുതി ഫോണ്‍ ബന്ധം പൂര്‍ണ്ണമായും നിലച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. 200 രക്ഷാപ്രവര്‍ത്തകരും അഞ്ഞൂറോളം സന്നദ്ധപ്രവര്ത്തനകരുമാണ് തെരച്ചിലില്‍ പങ്കെടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഭൂചലനത്തിനും അഗ്നി പര്‍വ്വത സ്ഫോടനത്തിനും പേരുകേട്ട ഇന്തോനേഷ്യയിലെ പ്രധാന സ്ഥലങ്ങളിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: