ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 50 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവിക സേന അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രിയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ വലയടക്കം 10 ബോട്ടുകളും ഇവര്‍ പിടിച്ചെടുത്തിട്ടുണ്ട്.
തീരസുരക്ഷാ സേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കറാച്ചിയിലേക്ക് കൊണ്ടുപോയി. ഇവരെ പോലീസ് ചോദ്യം ചെയ്യും. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ പോകുന്നത് നിത്യസംഭവമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: