തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്.
സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലുള്ള ഈ അഭിപ്രായ വ്യത്യാസം പക്ഷെ വ്യക്തിബന്ധത്തെ ബാധിക്കുന്ന തലത്തില്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സുധീരന്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പിന് പ്രസക്തിയില്ലെന്ന് പറഞ്ഞ സുധീരന് അമിതമായ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഓര്‍മ്മിപ്പിച്ചു.
ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് സിപിഎമ്മിന്റെ ഗതിയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രയുടെ വിജയം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും കേരളത്തിലെ ജനങ്ങളുടെയും വിജയമാണെന്നും സുധീരന് പറഞ്ഞു.
മാതൃകാപരമായാണ് ജനപക്ഷ യാത്രയ്ക്കായി ഫണ്ട് പിരിച്ചത്. വീട് വീടാന്തരം കയറിയാണ് പിരിവ് നടത്തിയത്. ആക്ഷേപമുണ്ടായ സ്ഥലങ്ങളില്‍ നടപടി എടുത്തതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: