അമ്പലപ്പുഴ: സര്‍ക്കാര്‍ അച്ചടിക്കുന്നത് നിലവാരമില്ലാത്ത ഭാഗ്യക്കുറികള്‍. വില്പനക്കാരും ഭാഗ്യക്കുറി വാങ്ങുന്നവരും വെട്ടിലാകുന്നു. നമ്പര്‍ മാഞ്ഞുപോകുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഷാജി എന്ന ഭാഗ്യക്കുറി ഏജന്റ് വില്പനയ്ക്ക് കൊണ്ടുവന്ന ഭാഗ്യനിധി ടിക്കറ്റുകള്‍ മിക്കതും ടിക്കറ്റില്‍ പിടിച്ചാല്‍ നമ്പര്‍ മാഞ്ഞുപോകുന്ന തരത്തിലുള്ളതായിരുന്നു. അഞ്ചാം തീയതി നറുക്കെടുത്ത ടിക്കറ്റില്‍ മിക്കതും ഇത്തരത്തിലുള്ളവയായതിനാല് ഭാഗ്യാന്വേഷികള്‍ ഇയാളില്‍ നിന്ന് ഭാഗ്യക്കുറി വാങ്ങുവാന്‍ തയാറായില്ല. ഗുണനിലവാരമില്ലാത്ത മഷി ഉപയോഗിക്കുന്നതോ ഉണങ്ങുന്നതിന് മുമ്പ് ടിക്കറ്റ് വില്പനയ്ക്ക് എത്തിക്കുന്നതോ ആവാം ഇത്തരം നിരവധി വ്യാജ ടിക്കറ്റുകള്‍ വില്പനയ്ക്കെത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഗുണനിലവാരമില്ലാത്ത ഭാഗ്യക്കുറികളും വിപണിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: