മാവേലിക്കര: ആര്‍എസ്എസ് വള്ളികുന്നം മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ചെങ്കിലാത്ത് വിനോദ് (23) വധക്കേസിലെ വിസ്താരം പൂര്‍ത്തിയായി. മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജില്ലാ ജഡ്ജി മുഹമ്മദ് വസിം മുന്‍പാകെയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും പ്രതിഭാഗത്തുനിന്നുമുള്ള സാക്ഷി വിസ്താരം പൂര്‍ത്തിയായി. കഴിഞ്ഞ അഞ്ചിന് കേസ് പരിഗണിച്ചിരുന്നെങ്കിലും കോടതി അവധിയായതിനാല്‍ 12ലേക്ക് മാറ്റി.
2007 ഡിസംബര്‍ 23ന് രാത്രിയാണ് ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനോദിനെ ബൈക്കുകളിലെത്തിയ പത്തംഗ എന്‍ഡിഎഫ് സംഘം വെട്ടികൊലപ്പെടുത്തിയത്. പാവുമ്പ തഴവ നൂര്‍മഹല്‍ വീട്ടില്‍ നജീബ് (33), പുത്തന്‍പുരയില്‍ ഷാമര്‍ (27), വള്ളികുന്നം തളിരാടി പാലത്തിന്റെ കിഴക്കേവീട്ടില്‍ നൗഷാദ് (കൊച്ചുമോന്-33), ദാറുല്‍ ഇസ്ത്താല് വീട്ടില്‍ നിസാം (നിസാമുദ്ദീന്‍-31), വള്ളികുന്നം കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദ്ദീന് (33), തഴവ തെക്കുംമുറി കോയിക്ക തെക്കേതില്‍ മുഹമ്മദ് സാദിഖ് (31), തളിരാടി കുറ്റിയില്‍ കിഴക്കേതില്‍ സമീര്‍ (27), തൊടിയൂര്‍ ചിറയുടെ തെക്കേതില്‍ നസീര്‍ (31), വള്ളികുന്നം തളിരാടി ഊപ്പന്‍വിളയില്‍ അബ്ദുള്‍ ജബ്ബാര്‍ (27), കരിപ്പന്വിള തെക്കേതില്‍ നൗഷാദ് (31) എന്നിവരാണ് കേസിലെ പ്രതികള്‍.
ഗൂഢാലോചന, കുറ്റകരമായ സംഘംചേരല്‍, അന്യായമായി തടസം ചെയ്യല്‍, കൊലപാതകം എന്നീ വകുപ്പുകളും ആയുധ നിയമപ്രകാരം നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എടുത്തിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം വര്‍ഗീസ്, അഡ്വ. പ്രതാപ് ജി.പടിക്കല്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: