ആലപ്പുഴ: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിനായി കളക്ടറുടെ അദ്ധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു. എ-സി റോഡില്‍ കൈതവന ജങ്ഷന് കിഴക്കുവശത്തുള്ള ബസ് സ്റ്റോപ്പ് 50 മീറ്റര്‍ കിഴക്കോട്ടു മാറ്റുന്നതിനു തീരുമാനിച്ചു. കൈതവന ജങ്ഷന്-കെഎസ്ആര്‍ടിസി റോഡിലെ ബസ് സ്റ്റോപ്പ് 50 മീറ്റര്‍ വടക്കോട്ടു മാറ്റും. ജില്ലാക്കോടതി ജങ്ഷനില്‍ പാലത്തിനു വടക്കേക്കരയിലുള്ള ബസ് സ്റ്റോപ്പ് 100 മീറ്റര്‍ പടിഞ്ഞാറോട്ടു മാറ്റും. ശവക്കോട്ട പാലത്തിന്റെ വടക്കേക്കരയില്‍ റൈറ്റ് ടേള്‍ ഒഴിവാക്കുന്നതിനും നോ-റൈറ്റ് ടേണ്‍ ബോര്‍ഡ് സ്ഥാപിക്കും. ജില്ലാക്കോടതി പാലത്തിന് തെക്കു-വടക്കു ജങ്ഷനുകളില്‍ റൈറ്റ്-ടേണ്‍ ഒഴിവാക്കും. ജില്ലാക്കോടതി പാലത്തിന്റെ തെക്കേക്കരയിലൂടെ കിഴക്കോട്ടു പോകുന്ന വാഹനങ്ങള്‍ക്ക് യു-ടേണ്‍ ഒഴിവാക്കും. ഇരുമ്പുപാലം തെക്കു-വടക്കു ജങ്ഷനുകളില്‍ റൈറ്റ്-ടേണ്‍ ഒഴിവാക്കും. ഇരുമ്പുപാലം തെക്കേക്കരയിലൂടെ കിഴക്കോട്ടു വാഹനങ്ങള്‍ക്കുള്ള പ്രവേശനം ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: