ഹരിപ്പാട്: മുതുകുളത്ത് രണ്ടു ദിവസമായി നടന്ന ജില്ലാതല കേരളോത്സവം സമാപിച്ചു. 176 പോയിന്റ് നേടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത് എത്തി. 168 പോയിന്റോടെ ഹരിപ്പാട് ബ്ലോക്ക് രണ്ടും 160 പോയിന്റോടെ ആതിഥേയര്‍ ബ്ലോക്ക് പഞ്ചായത്തായ മുതുകുളം മൂന്നാം സ്ഥാനവും നേടി. ഹരിപ്പാട് ബ്ലോക്കിലെ അഞ്ജന കലതിലകവും മുതുകുളം ബ്ളോക്കില്നിന്നുള്ള സേതു കലപ്രതിഭ സ്ഥാനവും നേടി.
ജില്ലയിലെ 12 ബ്ലോക്കകളില് നിന്നും അഞ്ച് നഗരസഭകളില്‍ നിന്നുള്ള പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്. സമാപന സമ്മേളന ഉദ്ഘാടനവും സമാനദാനവും മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. ചേപ്പാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാമണ്ഡലത്തിന്റെ യൂണിറ്റില്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കഥകളിക്ക് പുറമേ ചെണ്ട, മോഹിനിയാട്ടം കോഴ്സുകള്‍ ഉടന്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
കലയെയും സംസ്കാരത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഉത്സവ ആഘോഷങ്ങള്‍. അവസരം കിട്ടാത്തതാണ് പലപ്പോഴും കലാകാരന്മാരുടെ മികച്ച പ്രകടനം പുറംലോകം അറിയാതെ പോകുന്നത്. അത്തരത്തിലുള്ള കലാകാരന്മര്‍ക്ക് പ്രോത്സഹനമാണ് കേരളോത്സവമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: