ആലപ്പുഴ: ജില്ലയിലെ എല്ലാ കോടതികളിലുമായി നടന്ന മെഗാ ലോക് അദാലത്തില്‍ 2,620 കേസുകള്‍ ഒത്തുതീര്‍പ്പായി. 6,534 കേസുകളാണ് പരിഗണിച്ചത്. 1,865 കോടതി ഇതര തര്‍ക്കങ്ങള്‍ പരിഗണിച്ചതില്‍ 472 എണ്ണം ഒത്തുതീര്‍പ്പായി. ഇതില്‍ ബാങ്ക് വായ്പ സംബന്ധിച്ച കേസുകളാണ് അധികവും. വാഹനാപകട നഷ്ടപരിഹാര ഇനത്തില്‍ ആകെ 5.5 കോടിയോളം രൂപ 837 കേസുകളിലായി നല്കാന് തീരുമാനമായി. ലോക് അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജി മേരി ജോസഫ് നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, അഡീ. ജില്ലാ ജഡ്ജി ആനി ജോണ്‍, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി എ. ഷാജഹാന്, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ സര്‍വീസിലുള്ള എല്ലാ ന്യായാധിപരും, മുന്‍ ന്യായാധിപരും, അഭിഭാഷകരും അടങ്ങുന്ന ബഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: