ആലപ്പുഴ: ഇട്ടി അച്യുതന് വൈദ്യര് സ്മാരകമായി കടക്കരപ്പള്ളിയില്‍ ആയുര്വേദസമുച്ചയം നിര്‍മ്മിക്കുന്നതു സംബന്ധിച്ച് ആലോചനായോഗം നടന്നു. സാമൂഹിക വനവല്‍ക്കരണവിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എസ്. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് കെ. സുകുമാരന്‍, ചേര്‍ത്തല തഹസീല്‍ദാര്‍ കെ.ബി. ഷിബുകുമാര്‍, റെയിഞ്ച് ഓഫീസര്‍ പി. രവീന്ദ്രന്, എ.എന്‍. ചിദംബരന് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്മാരകം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംപി, എംഎല്‍എ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം ജനുവരി ആറിന് ചേര്‍ത്തല ശ്രീരാജരാജേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: