പറവൂര്‍: ഭാര്യയേയും മകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച വിമുക്തഭടന് ആശുപത്രിയില്‍. മാഞ്ഞാലി മാട്ടുപുറം ഉത്രാടം വീട്ടില്‍ പത്മനാഭന് നായരാ(70)ണ് ഭാര്യ പത്മിനി (65), മകള്‍ സൗമിനി (35) പേരക്കുട്ടി ലക്ഷ്മി (ഒന്ന്) എന്നിവരെ കഴിഞ്ഞദിവസം രാത്രി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്മിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സൗമിനിയെയും ലക്ഷ്മിയെയും അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം കത്തിക്ക് കുത്തിയശേഷം തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ഒളിച്ച പത്മനാഭന് നായരെ പോലീസെത്തിയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മദ്യപാനിയായ ഇയാള്‍ മുമ്പും ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. തന്റെ പെന്ഷന് കുടുംബചെലവിന് ഉപയോഗിക്കുന്നതിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പറവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: