പൂച്ചാക്കല്‍: പൂച്ചാക്കല്‍ എസ്ഐ: എ.വി. ബിജു അഴിമതിക്ക് കൂട്ടുനില്ക്കുകയാണന്ന് ആക്ഷേപം. സ്ത്രീ പീഡന-മോഷണ കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന എസ്ഐയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വിവരാവകാശ പ്രവര്ത്തകന് കെ.ബി. കൃഷ്ണകുമാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് 15ന് എറണാകുളം ഐജി. ഓഫിസിന് മുന്നില്‍ ഒറ്റക്ക് നിരഹാരസമരവും എസ്ഐയുടെ അഴിമതി തെളിയിക്കുന്ന രേഖകളും പ്രദര്‍ശിപ്പിക്കും.
ഭൂ മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ സ്വീകരിക്കുന്നത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി പീഡിപ്പിച്ചവരെ എസ്ഐ സംരക്ഷിക്കുകയും കേസ് എഴുതിത്തള്ളുകയും ചെയ്തു. കൂടാതെ ഹരിജന്‍ പീഡനവുമായി ബന്ധപ്പെട്ട പ്രതിയെ ഒളിവില്‍ താമസിപ്പിക്കുകയും രക്ഷപ്പെടാന്‍ അവസരമൊരുക്കുകയും ചെയ്തു. പല മോഷണ കേസുകളിലെ പ്രതികളെ പരാതികള്‍ നശിപ്പിച്ച ശേഷം രക്ഷപെടാന്‍ അനുവദിച്ചു. കോണ്‍ഗ്രസ് നേതാവിന്റ ഡ്രൈവര്‍ മുഖേനയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഐ കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നീര്‍ത്തടം നികത്താന്‍ ശ്രമിക്കവെ പിടികൂടിയ മണ്ണുമാന്തി യന്ത്രം വില്ലേജ് അധീകൃതര്‍ പൂച്ചാക്കല്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. രണ്ടു ദിവസത്തോളം പോലീസ് സംരക്ഷിച്ച മണ്ണുമാന്തി യന്ത്രത്തിന് നമ്പര്‍ പ്ലേറ്റ് പോലും ഇല്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് മണ്ണുമാന്തി യന്ത്രം കോഴ വാങ്ങി ഉടമയ്ക്ക് വിട്ടുകൊടുത്തുവത്രെ. ഈ സംഭവത്തില്‍ പൂച്ചാക്കല്‍ എസ്ഐക്കെതിരെ വിജിലന്‍സ് അന്വഷണം നടക്കുകയാെണന്നും കൃഷ്ണകുമാര്‍ വിവിധ മേധാവികള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: