ചേര്‍ത്തല: അയ്യപ്പന്മാര്ക്ക് തണലൊരുക്കി സേവാഭാരതി. വയലാര്‍ രാജരാജേശ്വരി ക്ഷേത്രത്തിനു മുന്‍വശം ഓലയും ഷീറ്റും മുളകളും ഉപയോഗിച്ച് ഇടത്താവളം ഒരുക്കി ശബരിമലതീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുവാനുള്ള സൗകര്യമൊരുക്കിയത് സേവാഭാരതി പ്രവര്‍ത്തകരാണ്. ദിവസവും നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഈ വിശ്രമകേന്ദ്രത്തിലെത്തുന്നത്. ദൂരെ നിന്ന് വരുന്ന അയ്യപ്പന്മാര്ക്ക് കൊടും ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ തണല്‍ കേന്ദ്രം ആശ്രയമാകുന്നു. ആഹാരവുമായി എത്തുന്നവര്‍ക്ക് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുവാനും, കുടിവെള്ളത്തിനും, പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമൊക്കെ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ സഹകരണത്തോടെ വയലാര്‍ നീലിമംഗലം ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മണ്ഡലകാലത്ത് സേവനപ്രവര്‍ത്തനങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: