ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ സമഗ്രപദ്ധതി. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്ഗനൈസേഷന് വഴിയാണ് ഇതു തയ്യാറാക്കുന്നത്. ബ്ലോക്ക് പരിധിയില്‍പ്പെടുന്ന അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം പഞ്ചായത്തുകളിലെ സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കിയാണ് പദ്ധതി നടപ്പാക്കുക. ആത്മയുടെ കീഴില്‍ ബ്ലോക്ക് പരിധിയിലുള്ള 45 ഓളം ഫാര്‍മേഴ്സ് ഗ്രൂപ്പുകളിലെ മികച്ച 11 ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ചീര, വെണ്ട, പാവല്‍, പയര്‍, പീച്ചില്‍, ഇളവന്‍, വെള്ളരി, മത്തന്‍ തുടങ്ങി 10 ഓളം പച്ചക്കറി ഇനങ്ങള്‍ 125 ഏക്കറിലായി കൃഷി ചെയ്യും. വിപണന കേന്ദ്രത്തില്‍ വിത്തുകള്‍, ജൈവകീടനാശിനികള്‍ എന്നിവ എത്തിച്ചുകൊടുക്കുന്നതിനും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍, പച്ചക്കറി വിത്തുകള്‍, തൈകള്‍ എന്നിവ വില്‍പ്പന നടത്തുന്നതിനും അവസരമുണ്ടാകും. ഇതോടൊപ്പം തന്നെ വീടുകളിലും തരിശുനിലങ്ങളിലും കൃഷി ചെയ്യാനാവശ്യമായ സഹായം കൃഷി ഓഫീസ് മുഖേന നല്‍കിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: