കലവൂര്‍: കന്നുകാലികളെ കയറ്റി വന്ന ലോറി കാറിലിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 4.50ന് ദേശീയപാത കലവൂര്‍ ആകാശവാണി നിലയത്തിന് സമീപമായിരുന്നു അപകടം. അതിനിടെ അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്ന് രണ്ട് പശുക്കളെ കടത്തിക്കൊണ്ടുപോയി. മേട്ടുപ്പാളയത്തില്‍ നിന്നും അമ്പതോളം മാടുകളെ കയറ്റിവന്ന ലോറിയും നെടുമ്പാശേരിയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ മാരാരിക്കുളം തെക്ക് പട്ടം തയ്യില്‍ പൊന്നച്ചന് (50), മൂശാരി പറമ്പില്‍ മറിയാമ്മ മാത്യു (69) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ പിന്നിലുള്ള ആറു ചക്രങ്ങള്‍ ഊരിപ്പോയി. ലോറി ദേശീയപാതയുടെ കുറുകെ കിടന്നതിനാല്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ എത്തിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇതിനിടെ ലോറിയിലുണ്ടായിരുന്ന രണ്ടു പശുക്കളെ നാട്ടുകാര്‍ കടത്തിക്കൊണ്ടുപോയി. പശുക്കളെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പശുക്കളെ കടത്തിക്കൊണ്ടുപോയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വെളിയില്‍ ഷാജി (സജി-42), ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാര്‍ഡ് പുത്തന്‍പറമ്പില്‍ ഹാരിസ് (43) എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. തെക്കു പഞ്ചായത്ത് സ്വദേശി രാരിച്ചനായി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: