കായംകുളം: കൃഷ്ണപുരത്ത് 1200 ഓളം വളര്‍ത്തു കോഴികള്‍ ചത്തു. കൃഷ്ണപുരം കൊച്ചുമുറി കാവനാല്വീട്ടില് ബിജുവിന്റെ ഫാമിലെ കോഴികളാണ് കഴിഞ്ഞ ഒരാഴ്ചയായി ചത്തുവീഴുന്നത്. ആദ്യദിവസം 80 കോഴികള്‍ ചത്തുവീണിരുന്നു. ഇതു സംബന്ധിച്ച് കൃഷ്ണപുരം പഞ്ചായത്തിലും കായംകുളം വെറ്ററിനറി ആശുപത്രിയിലും ബിജു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വെറ്റിനറിസംഘം എത്തി പരിശോധന നടത്തി ചില മരുന്നുകള്‍ നല്‍കിയെങ്കിലും കോഴികള്‍ ഇപ്പോഴും ചത്തുവീഴുകയാണ്. കൂടുതല്‍ കോഴികള്‍ ചത്തുവീഴുന്നതിനാല് പ്രദേശവാസികളും ആശങ്കയിലാണ്. ഇതിനാല്‍ ബിജുവും പരിസരവാസികളും ആരോഗ്യവകുപ്പിനും പരാതി നല്കി. എന്നാല്‍ ആരോഗ്യവകുപ്പ് കൈമലര്‍ത്തുകയാണ്. ദിവസവും ഇരുനൂറോളം കോഴികളും മുന്നോറോളം മുട്ടകളും വില്‍പ്പനയുള്ള ബിജു ഇപ്പോള്‍ കച്ചവടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ഇയാളുടെ ജിവിതമാര്ഗവും പ്രതിസന്ധിയിലായി. കോഴികള്‍ കൂട്ടത്തോടെ ചത്തുവീഴുമ്പോഴും പ്രതിവിധി കാണാനാകാതെ മൃഗസംരക്ഷണ വകുപ്പിന്റെ കഴിവുകേടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: