ആലപ്പുഴ: എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവന്ന തീവണ്ടി എന്ജിന് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പാതിരപ്പള്ളി മുതല്‍ ആലപ്പുഴ വരെയുള്ള ലെവല്‍ ക്രോസുകള്‍ ഒരു മണിക്കൂറോളം അടഞ്ഞുകിടന്നു. റോഡ് യാത്രക്കാര്‍ വലഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം. പാതിരപ്പള്ളിയില്‍ എത്തിയപ്പോഴാണ് എന്ജിന് പണിമുടക്കിയത്. ഇതേത്തുടര്‍ന്ന് ഇവിടെ നിന്ന് തെക്കോട്ട് ആലപ്പുഴ സ്റ്റേഷന് വരെയുള്ള ലെവല്‍ ക്രോസുകള്‍ അടഞ്ഞുകിടന്നു. ലെവല്‍ക്രോസുകള്‍ വഴി കടന്നുപോകാന്‍ കാത്തുകിടന്ന വാഹന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ അറ്റകുറ്റപ്പണി നടത്തി എന്ജിന് കടത്തിവിട്ട ശേഷമാണ് ലെവല്‍ക്രോസുകള്‍ തുറന്ന് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാല്‍ എന്ജിന് അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതിന് മുമ്പു തന്നെ ലെവല്‍ ക്രോസുകള്‍ തുറന്നുകൊടുക്കാമായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: