മുഹമ്മ: പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം കാത്ത് ഒരു സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്. മുഹമ്മ-കുമരകം ബോട്ടു ദുരന്ത സ്മാരകമായി മുഹമ്മ ജെട്ടിയില്‍ പണികഴിപ്പിച്ച സ്റ്റേഷന് മാസ്റ്റര്‍ ഓഫീസാണ് സാങ്കേതിക തടസങ്ങളുടെ പേരില്‍ ഉദ്ഘാടനം നീണ്ടുപോകുന്നത്. പരിസ്ഥിതി നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് ആക്ഷേപം. അതിനാല്‍ പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയില്ല. അക്കാരണത്താല്‍ വൈദ്യുതിയും ലഭിച്ചിട്ടില്ല. സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് കൗണ്ടര്‍, വിശ്രമമുറി ഉള്‍പ്പെടെ വിപുലമായ സൗകര്യമാണ് ജെട്ടിയില്‍ ഒരുക്കിയിട്ടുള്ളതെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഉദ്ഘാടനം കഴിയാത്തതിനാല്‍ വെയിലും മഴയുമേറ്റ് വേണം യാത്രക്കാര്‍ ഇവിടെ ബോട്ടു കാത്തുനില്‍ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: