അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരിമുക്കില്‍ കൃഷ്ണമണ്ഡപം മറച്ച് കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധമുയരുന്നു. ദിനംപ്രതി മണ്ഡപത്തിനു മുന്നില്‍ വന്ന് പ്രാര്‍ത്ഥിച്ചു പോകുന്ന ഭക്തര്‍ക്ക് ഭഗവാനം ദര്ശിക്കാനാത്തവിധമാണ് കൊടികള്‍ നാട്ടിയും തോരണങ്ങള്‍ വലിച്ചുകെട്ടിയും കൃഷ്ണമണ്ഡപം മറയ്ക്കുന്നത്. കഴിഞ്ഞദിവസം വി.എം. സുധീരന്രെ യാത്രയുമായി ബന്ധപ്പെട്ട് ഇതിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതു തുടരുന്നത്. മണ്ഡപത്തിനുള്ളിലെ കാണിക്കവഞ്ചിയിലെ കാണിക്ക പണം എടുക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൃത്യമായി എത്താറുണ്ടെങ്കിലും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇവര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഹിന്ദുഐക്യവേദി, ക്ഷേത്ര പൈതൃക സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പരാതി നല്കുവാന് തയാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: