വാഷിങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം. ഭാരതത്തിലെ ഉദ്യോഗസ്ഥ ഭരണത്തിലെ മന്ദത ഇല്ലാതാക്കാന്‍ മോദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മതിപ്പ് ഉളവാക്കുന്നതാണെന്ന് ഒബാമ പറഞ്ഞു.
അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും സാമ്പത്തിക സ്ഥിതിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി രാജ്യത്തെ മുതിര്‍ന്ന കോര്‍പ്പറേറ്റ് നേതാക്കളുമായി നടത്തിയ ബിസിനസ് വട്ടമേശ സമ്മേളനത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് മോദിയെ അഭിനന്ദിച്ചത്.
ഭാരതത്തിലെ മെല്ലെപ്പോക്കുകാരായ ഉദ്യോഗസ്ഥവൃന്ദത്തെ ഉത്തേജിപ്പിക്കാന്‍ മോദി നടപ്പാക്കി വരുന്ന കര്‍ക്കശ നടപടികള്‍ ഏറെ മതിപ്പുളവാക്കുന്നതാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. അതില്‍ അദ്ദേഹം വിജയിക്കുമോ എന്നു നമുക്കു നോക്കാം – ഇതായിരുന്നു ഒബാമയുടെ വാക്കുകള്‍.
നരേന്ദ്ര മോദി കര്‍മശേഷിയുള്ള നേതാവാണെന്ന് ബറാക് ഒബാമ നേരത്തെ പറഞ്ഞിരുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്ന ലോകനേതാക്കള്‍ക്കായി മ്യാന്മാര് പ്രസിഡന്റ് നല്കിയ അത്താഴവിരുന്നിനിടയിലായിരുന്നു അന്ന് മോദിയെ ഒബാമ പ്രശംസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: