മുഹമ്മ: കഞ്ഞിക്കുഴിയില്‍ സിപിഎം അക്രമം തുടങ്ങി; പോസ്റ്റര്‍ പതിപ്പിച്ച കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദ്ദനം. അക്രമത്തില്‍ പരിക്കേറ്റ മൂന്നുപേരെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴി 12-ാം വാര്‍ഡ് കളത്തില്‍ ശ്രീധരന് (62), 12-ാം വാര്‍ഡ് പുത്തന്‍പറമ്പില്‍ രവീന്ദ്രന് (60), 16-ാം വാര്‍ഡ് കളത്തിവീട് വേണുഗോപാലയം വീട്ടില്‍ കെ.വി. രാധാകൃഷ്ണന് (40) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
സ്വന്തം സഖാക്കള്‍ പി. കൃഷ്ണപിള്ള സ്മാരകം തീയിട്ടു നശിപ്പിച്ച ഉടനെ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്ത സിപിഎം മാപ്പു പറയണം എന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ ഒമ്പതംഗ സംഘമാണ് അക്രമിച്ചതെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ലൂഥര്‍ ജങ്ഷനില്‍ നിന്നും കളത്തിവീടുവരെ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: