ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായ സിപിഎം നേതാവ് സാബുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. ജില്ലാ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ സാബു പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. തകഴി ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലെ പ്യൂണായ സാബുവിനെ ഉന്നതര്‍ സഹായിക്കുകയാണ്. ആഴ്ചയില്‍ ഒരുദിവസം മാത്രം ജോലിക്കെത്തുന്ന ഇയാള്‍ മറ്റുദിവസങ്ങളിലെ ഹാജര്‍ കൂടി രേഖപ്പെടുത്താറുണ്ടെന്നാണ് വിവരം. ജോലിക്ക് ഹാജരായെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ദിവസങ്ങളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസിന് ഇയാള്‍ തകഴിയില്‍ ഇല്ലായിരുന്നുവെന്ന വിവരമാണ് ലഭിച്ചത്. കൃത്യവിലോപത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്നും ഇയാള്‍ക്ക് സംരക്ഷണവും സഹായവും നല്കുന്ന സിപിഎം ഉന്നത നേതാക്കളെ പ്രതിചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: