ആലപ്പുഴ: എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സിവില്‍ സര്‍വീസ് ഫൗണ്ടേഷനില്‍ ഈമാസം 28ന് ക്ലാസുകള്‍ ആരംഭിക്കും. അഭിരുചി പരീക്ഷയിലൂടെ കണ്ടെത്തിയ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. യൂണിയന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതിയായി. യൂണിയനിലെ എല്ലാ ശാഖകളിലും പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്തുകളും ഉപദേശവും ധനസഹായവും ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും നടപ്പാക്കുന്നത് നല്ല രീതിയില്‍ കൃഷി ചെയ്യുന്ന ശാഖകള്‍ക്ക് യൂണിയനില്‍ നിന്ന് 10,000 രൂപ വരെ സാമ്പത്തിക സഹായവും നല്‍കും.
ഇതോടൊപ്പം തന്നെ ഗുരുദര്‍ശനങ്ങളെ കുറിച്ചുള്ള വിജ്ഞാനപ്രദമായ പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കും. പരമ്പരയിലെ അടുത്ത പ്രഭാഷണം ഏഴിന് വൈകിട്ട് മൂന്നിന് തുമ്പോളി ഗുരുമന്ദിരത്തില്‍ നടക്കും. ഗുരുദര്‍ശനങ്ങളിലെ ഉപനിഷത് സ്വാധീനം എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ ചെയറിന്റെ അദ്ധ്യക്ഷന്‍ പ്രൊഫ. ഒ.എം. മാത്യു പ്രഭാഷണം നടത്തുമെന്ന് യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: