ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യയെയും മകനെയും ലെബനന് സൈന്യം പിടികൂടി. ഇവരെ ലബനന്റെ പ്രതിരോധ മന്ത്രാലയ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരുകയാണ്.
പത്തുദിവസം മുമ്പ് സിറിയന്‍ അതിര്‍ത്തി വഴി വ്യാജ രേഖ ചമച്ച് ലെബനനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അര്‍സലില്‍ വച്ചാണ് ഇരുവരും സൈന്യത്തിന്റെ പിടിയിലായത്. ഐ.എസ് ഭീകരരോട് അനുഭാവം പുലര്‍ത്തുന്നവരെ കണ്ടെത്തി പിടികൂടാന്‍ ലെബനന് സൈന്യം രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ബാഗ്ദാദിയുടെ ഭാര്യ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ബാഗ്ദാദിയുടെ രഹസ്യകേന്ദ്രങ്ങളെ പറ്റി വിവരം ലഭിക്കുമെന്ന പ്രതീക്ഷയാണ് സൈന്യത്തിനുള്ളത്.
അതിനിടെ ബാഗ്ദാദിയുടെ മകനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ബഗ്ദാദിയുടെ മകനാണെന്ന് തെളിഞ്ഞതായി ലബനനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് വ്യക്തമാക്കുകയും ചെയ്തു. ഇവരുടെ പേരോ ഏതു രാജ്യക്കാരാണെന്നുള്ളതോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവര്‍ ബഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളാണെന്ന് സൈന്യം അറിയിച്ചു. ഈ വാര്‍ത്ത നിഷേധിക്കാനോ അംഗീകരിക്കാനോ ഐഎസ് ഐഎസ് ഇതുവരെ രംഗത്ത് വന്നിട്ടില്ല.
ജൂണിലാണ് ബാഗ്ദാദി ഐ.എസ്.ഐ.എസ് ഭീകരസംഘടനയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങളെ ചേര്‍ത്ത് ഖിലാഫത്ത് രാഷ്ട്രവും ഐ.എസ് ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: